ച​ക്ര​ശൃം​ഖ​ല സം​ഘ​ടി​പ്പി​ക്കും
Tuesday, March 2, 2021 10:52 PM IST
ആ​ല​പ്പു​ഴ: പെ​ട്രോ​ൾ വി​ല വ​ർ​ധന​വി​നെ​തി​രെ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ഇ​ന്ന് എ​ഐ​വൈ​എ​ഫ് ച​ക്ര​ശൃം​ഖ​ല സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ ന​ഗ​ര​ച​ത്വ​ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ബൈ​ക്കു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ജാ​ഥ ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ ഓ​ഫീ​സ് ഉ​പ​രോ​ധം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍​കു​മാ​ർ, സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ എ്ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.

തയ്യൽ പരിശീലനം

ആ​ല​പ്പു​ഴ: സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് ജി​ല്ലാ കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ ത​യ്യ​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന യു​വ​തി​ക​ൾ​ക്ക് സ്വ​യംതൊ​ഴി​ൽ ക​ണ്ടെ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം പ​ത്തി​ന​കം എ.​എ​ൻ.​പു​രം ശി​വ​കു​മാ​ർ, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ്, ശ്രീ​സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് കേ​ര​ള, അം​ബി​യി​ൽ, എ.​എ​ൻ. പു​രം, ആ​ല​പ്പു​ഴ11 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം.