നെ​ല്ലി​ൽനി​ന്ന് മൂ​ല്യ​വ​ർ​ധിത വ​സ്തു​ക്ക​ൾ നി​ർ​മിക്ക​ണ​മെ​ന്ന്
Tuesday, March 2, 2021 10:48 PM IST
കു​ട്ട​നാ​ട്: നെ​ല്ലി​ൽനി​ന്ന് മൂ​ല്യ​വ​ർ​ധിത വ​സ്തു​ക്ക​ൾ നി​ർ​മിക്ക​ണ​മെ​ന്നും ഈ​രം​ഗ​ത്തെ അ​ന​ന്തസാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ് അ​തി​ലൂ​ടെ കു​ട്ട​നാ​ടി​ന്‍റെ സ​ന്പ​ദ്‌വ്യവ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്ക​ണ​മെ​ന്നും ജേ​ക്ക​ബ് ഏ​ബ്ര​ഹാം. ഫാ. ​പോ​രൂ​ക്ക​ര സിഎംഐ ​കോ​ളജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘കു​ട്ട​നാ​ട്ടി​ലെ മ​റ​ഞ്ഞി​രി​ക്കു​ന്ന വ്യാ​വ​സാ​യി​ക സാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ജേ​ക്ക​ബ് ഏ​ബ്ര​ഹാം പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഫാം ​ടൂ​റി​സം, ആ​ഭ്യ​ന്ത​ര ടൂ​റി​സം എ​ന്നി​വ​യ്ക്ക് കു​ട്ട​നാ​ട്ടി​ൽ സാ​ധ്യ​ത​ക​ളേ​റെ​യാ​ണ്. ഈ ​മേ​ഖ​ല​ക​ളി​ലെ സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണം. റൈ​സ് പാ​ർ​ക്ക്, ഐ​ടി പാ​ർ​ക്ക്, സി​വി​ൽ സ​ർ​വീസ് അ​ക്കാ​ദ​മി എ​ന്നി​വ കു​ട്ട​നാ​ട്ടി​ൽ സ്ഥാ​പി​ക്ക​ണമെന്നും ജേക്കബ് ഏബ്രഹാം കൂട്ടിച്ചേർത്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ജി ചി​റ​മു​ഖ​ത്ത് സിഎംഐ ​അ​ധ്യ​ക്ഷ​ത വഹിച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.ആർ. സ​ത്യ​ല​ക്ഷ്മി, എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സോ​ണി​യ എ​ബി, അ​ല​ൻ എ​സ്. പ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.