ജ​ന​കീ​യ ഭ​ക്ഷ​ണശാ​ല അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന്
Tuesday, March 2, 2021 10:48 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ഭ​ക്ഷ​ണശാ​ല അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. നി​ല​വി​ൽ ആ​മ​യി​ട​യി​ലാ​ണ് ഇ​തു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ജ​ന​കീ​യ ഭ​ക്ഷ​ണ ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത് മു​ൻ വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. ഇ​വ​ർ​ക്ക് നേ​ര​ത്തെ മു​ത​ൽ കാ​റ്റ​റിം​ഗ് സ​ർ​വീ​സു​മു​ണ്ട്.
20 രൂ​പ​യ്ക്കാ​ണ് ജ​ന​കീ​യ ഭ​ക്ഷ​ണശാ​ല​യി​ൽ നി​ന്നും ഉ​ച്ച​യൂ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തു സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത ആ​മ​യി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഉ​ദ്ദേ​ശി​ച്ച ഫ​ലം ക​ണ്ടി​ട്ടി​ല്ല.
അ​ന്പ​ല​പ്പു​ഴ ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ര​വ​ധി പേ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​യ്ക്കു സ​ർ​ക്കാ​ർ സ​ബ്സി​ഡി​യും ന​ൽ​കു​ന്നു​ണ്ട്. ഈ ​സ​ബ്സി​ഡി കൈ​പ്പ​റ്റി ഉ​ച്ച​യൂ​ണ് 25- 30 ​രൂ​പ​യ്ക്കൊക്കെ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ്. ഇ​വ​ർ ഈ ​വി​ല​യ്ക്ക് ഉൗ​ണു​വാ​ങ്ങി 50ഉം 60​ഉം രൂ​പ​യ്ക്കു മ​റി​ച്ചു വി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. കോ​വി​ഡ് കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി ജ​ന​കീ​യ ഭ​ക്ഷ​ണശാ​ല പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്.
എ​ന്നാ​ൽ ജ​നം എ​ത്താ​ത്ത ഈ ​സം​രം​ഭം മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്ന​തി​നാ​ൽ ഉ​ദ്ദേ​ശി​ച്ച ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ക​ച്ചേ​രി മു​ക്കി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലേ​ക്ക് ജ​ന​കീ​യ ഭ​ക്ഷ​ണശാ​ല മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചാ​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് ഇ​ത് പ്ര​യോ​ജ​ന​ക​ര​മാ​കും. ഇ​തി​ന് പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.