വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്ക് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കും:​ ജി​ല്ലാ ക​ള​ക്ട​ർ
Tuesday, March 2, 2021 10:48 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​രി​ന്‍റെ തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​പ​ദ്ധ​തി (എബി സി) ​കൂ​ടു​ത​ൽ ഉൗ​ർ​ജിത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്രീ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​യ ഉ​ട​മ​സ്ഥ​ർ​ക്ക് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് ജി​ല്ലാ​ക​ളക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു. തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ പ്ര​തി​മാ​സ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ.​ ദേ​വ​ദാ​സ് പ്രസംഗിച്ചു.
വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന നാ​യ​ക​ൾ​ക്കും നാ​യ​ക​ളെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വ​ള​ർ​ത്തു​ന്ന​വ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​ക്കും. ഇ​തി​നാ​യി ആ​റു മാ​സം സ​മ​യം അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഓ​രോമാ​സ​വും ന​ൽ​കു​ന്ന ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്ക് ചി​പ്പ് ഘ​ടി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ നാ​യ​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തും.
നാ​യ​ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ത​യാറാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേശം ന​ൽ​കി. വ​ന്ധ്യം​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​യ നാ​യ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു കൂ​ടു​ത​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ കു​ടും​ബ​ശ്രീ​ക്കും നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. എ.​ബി.​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ണ്ടെ​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടും.