വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ഇ​ന്ന് ക​ട​ക​ള​ട​ച്ചി​ടും
Monday, March 1, 2021 10:49 PM IST
ആ​ല​പ്പു​ഴ: പെ​ട്രോ​ൾ-​ഡീ​സ​ൽ, ഗ്യാ​സ് വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഇ​ന്ന് ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കും. അ​വ​ശ്യ​സ​മ​ര​മാ​ണി​തെ​ന്നും വ്യാ​പാ​രി​ക​ള​ട​ക്കം സ​മ​സ്ത​മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും ഓ​ണ്‍​ലൈ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സിസ് ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു. വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ധ​ർ​ണ​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തും. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ നേ​താ​ക്ക​ളാ​യ സി.​കെ. വി​ജ​യ​കു​മാ​ർ, അ​ഹ​മ്മ​ദ് കൊ​ല്ല​ക​ട​വ്, അ​ജി​ത്ത് പ​ഴ​വൂ​ർ, തോ​മ​സ് ആ​ന്‍റ​ണി, സ​ക്കീ​ർ പ​ല്ല​ന, ജ​ലാ​ൽ വ​ഹാ​ബ്, അ​ജി​ത്ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ
തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും

ആ​ല​പ്പു​ഴ: ഇ​ന്നു ന​ട​ക്കു​ന്ന വാ​ഹ​ന പ​ണി​മു​ട​ക്കി​ൽ വ്യാ​പാ​ര വ്യ​വ​സാ​യ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ട​ക്ക​മി​ല്ലെ​ന്നും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. വാ​ഹ​ന പ​ണി​മു​ട​ക്കി​നോ​ട് യോ​ജി​പ്പാ​ണെ​ന്നും വാ​ഹ​ന പ​ണി​മു​ട​ക്കി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കേ​ണ്ട​തി​ല്ലെന്നുമാ​ണ് സം​ഘ​ട​നാ തീ​രു​മാ​നമെന്നും രാ​ജു അ​പ്സ​ര അ​റി​യി​ച്ചു.