മാന്നാർ: പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി ആഘോഷിച്ചു. എ.ആർ. സ്മാരകസമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് എൽ.പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ. രാമദാസ്, ബാലസുന്ദര പണിക്കർ, കെ.പി. സീനത്ത്, ശ്രീദേവിയമ്മ, വൽസല ബാലകൃഷ്ണൻ, പ്രമോദ് കണ്ണാടിശേരിൽ, ഡോ. ഗോപകുമാർ, ജയകൃഷ്ണൻ, സന്തോഷ് മുല്ലശേരി, വി.വി. രാമചന്ദ്രൻ നായർ, മധു കോയിക്കൽ എന്നിവരെ ആദരിച്ചു. കേരള വികസനം ജനകീയാസൂത്രണത്തിലൂടെ എന്ന വിഷയം ബി. ബാബു അവതരിപ്പിച്ചു. ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബി.കെ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീം പടിപ്പുരയ്ക്കൽ, പി.എൻ. ശെൽവരാജൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ബി. ഷാജ് ലാൽ, കെ.ആർ. ശങ്കരനാരായണൻ, എസ്.പി.എസ്. ഉണ്ണിത്താൻ രാമവർമരാജ എന്നിവർ പ്രസംഗിച്ചു.