നി​യ​ന്ത്ര​ണം തെ​റ്റി​യ ടി​പ്പ​ർ ലോ​റി കാ​റി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു
Sunday, February 28, 2021 10:37 PM IST
ഹ​രി​പ്പാ​ട് : നി​യ​ന്ത്ര​ണം​വി​ട്ട ടി​പ്പ​ർ​ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ ഡാ​ണാ​പ്പ​ടി ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​രു​വാ​റ്റ ഭാ​ഗ​ത്തു​നി​ന്നും കരിങ്കല്ല് ലോ​ഡു​മാ​യി ഹ​രി​പ്പാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ബൈ​ക്ക് യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല