വയലാർ കൊലപാതകം: നന്ദു കൃഷ്ണയുടെ വീട്ടിൽ കേന്ദ്രമന്ത്രിമാരെത്തി
Saturday, February 27, 2021 10:30 PM IST
ചേ​ർ​ത്ത​ല: കൊ​ല്ല​പ്പെ​ട്ട ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​ന്ദു കൃ​ഷ്ണ​യു​ടെ വീ​ട്ടി​ൽ കേ​ന്ദ്രമ​ന്ത്രി​മാ​രാ​യ പ്ര​ഹ്ളാ​ദ് ജോ​ഷി​യും വി.​ മു​ര​ളീ​ധ​ര​നും സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​ധി​കാ​ര​മു​ള്ളി​ട​ത്തെ​ല്ലാം ഭീ​ക​ര​വാ​ദ​വും അ​ക്ര​മ​വും പ്രോ​ത്സാ​ഹി​ക്കു​ന്ന ന​യ​മാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടേ​തെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ ക​ൽ​ക്ക​രി ഖ​നി മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌ലിം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്ക് സി​പി​എം ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്. അ​ക്ര​മ​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ ബം​ഗാ​ളി​ലെ സ്ഥി​തി കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്കും. ന​ന്ദു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത് യ​ഥാ​ർ​ഥ പ്ര​തി​ക​ള​ല്ലെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​വി​ല്ലെ​ങ്കി​ൽ ന​ന്ദു​വി​ന്‍റെ കൊ​ല​ക്കേ​സ് സി​ബി​ഐ​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ച്ചു​കൊ​ള്ളാ​മെ​ന്നും മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പ​റ​ഞ്ഞു.

കൊ​ല​ക്കേ​സ് പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്നും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൊ​ല ന​ട​ത്തി​യ പ്ര​തി​ക​ൾ ര​ക്ഷ​പ്പെട്ട സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​ണ് ന​ന്ദു കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ക​ണ്ട് ആ​ശ്വ​സി​പ്പി​ച്ചു. പി​ന്നീ​ട് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ കെ.​എ​സ്. ന​ന്ദു​വി​ന്‍റെ വീ​ട്ടി​ലും മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലാ​യി ബിജെപി നേ​താ​ക്ക​ളാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രും ന​ന്ദു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.​ വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ, എം.​വി. ഗോ​പ​കു​മാ​ർ, ഡി. ​അ​ശ്വി​നി ദേ​വ്, പി.​കെ. ബി​നോ​യ്, വി​മ​ൽ ര​വീ​ന്ദ്ര​ൻ, അ​ഭി​ലാ​ഷ് മാ​പ്പ​റ​ന്പി​ൽ, തി​രു​ന​ല്ലൂ​ർ ബൈ​ജു, തു​ട​ങ്ങി​യ​വ​ർ കേ​ന്ദ്രമ​ന്ത്രി​മാ​ർ​ക്കൊ​പ്പമു​ണ്ടാ​യി​രു​ന്നു.