ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ ഒ​രുദി​വ​സം കൂ​ടി നീ​ട്ടി
Saturday, February 27, 2021 10:30 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ലെ നാ​ഗംകു​ള​ങ്ങ​ര​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കു​ക​ളി​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​ന​ജ്ഞ ഇ​ന്ന് രാ​ത്രി 12 ​വ​രെ ദീ​ർ​ഘി​പ്പി​ച്ച് ഉ​ത്ത​ര​വാ​യി. 1973 ലെ ​ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മ​സം​ഹി​ത​യി​ലെ 144 പ്ര​കാ​ര​മാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പോ​ലീ​സി​ന് നി​ർ​ദേശം ന​ൽ​കി.