വ​നി​താക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 24 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Saturday, February 27, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 77 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു. ഇ​തി​ൽ 24 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ക​യും 11 പ​രാ​തി​യിന്മേ​ൽ റി​പ്പോ​ർ​ട്ട് തേ​ടു​ന്ന​തി​നാ​യി അ​യ​യ്ക്കു​ക​യും ചെ​യ്തു. മൂ​ന്നു പ​രാ​തി​ക​ൾ കൗ​ണ്‍​സലിം​ഗി​ന് അ​യ​യ്ക്കു​ക​യും ചെ​യ്തു. ശേ​ഷി​ക്കു​ന്ന പ​രാ​തി​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.​ സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ അം​ഗ​മാ​യ എം.​എ​സ്. താ​ര, ഷാ​ഹി​ദ ക​മാ​ൽ, ക​മ്മീ​ഷ​ൻ സി.​ഐ. സു​രേ​ഷ് കു​മാ​ർ, പാ​ന​ൽ അ​ഡ്വ​ക്കേ​റ്റു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​ടും​ബ പ്ര​ശ്നം, സ്വ​ത്ത് ത​ർ​ക്കം, ജോ​ലി സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ക​മ്മീ​ഷ​ന്‍റെ മു​ന്നി​ൽ എ​ത്തി​യ കേ​സു​ക​ളി​ൽ ഏ​റെ​യും. കു​ടും​ബ​ബന്ധ​ങ്ങ​ൾ ശി​ഥി​ല​മാ​കു​ന്ന​തി​ലൂ​ടെ നി​സ​ഹാ​യ​രാ​യ കു​ട്ടി​ക​ൾ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ് സ​മൂ​ഹ​ത്തി​ൽ ക​ണ്ടു​വ​രു​ന്ന​തെ​ന്നും കു​ടും​ബ​ങ്ങ​ളി​ൽ സ്നേ​ഹ​വും ക​രു​ത​ലും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നും വ​നി​ത ക​മ്മീ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ദ്യ​പാ​നശീ​ലം കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന നി​ര​വ​ധി കേ​സു​ക​ളാ​ണ് ക​മ്മീ​ഷ​നു മു​ന്നി​ൽ എ​ത്തു​ന്ന​ത്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത് കു​ട്ടി​ക​ളെ​യാ​ണ്. മ​ദ്യ​പാ​നം മൂ​ലം കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന കേ​സു​ക​ൾ നി​ര​വ​ധി​യാ​ണെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.