പ്ര​തീ​കാ​ത്മ​ക​ താ​ലൂ​ക്ക് സ്ഥാ​പി​ച്ച് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Saturday, February 27, 2021 10:28 PM IST
കാ​യം​കു​ളം:​ താ​ലൂ​ക്ക് യ​ഥാ​ർ​ഥ്യമാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കാ​യം​കു​ളം സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി താ​ലൂ​ക്ക് സ്ഥാ​പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഡിസിസി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​

കാ​യം​കു​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ താ​ലൂ​ക്ക് യാ​ഥാ​ർ​ഥ്യമാ​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്ത എം​എ​ൽ​എ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നുവെന്നും എം. ലിജു കൂട്ടിച്ചേർത്തു. പ്ര​തീ​കാ​ത്മ​ക താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞ​ത് നേ​രി​യ വാ​ക്കേ​റ്റ​ത്തി​നു കാ​ര​ണ​മാ​യി.

പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ൽ പ്ര​തീ​കാ​ത്മ​ക താ​ലൂ​ക്ക് ഓ​ഫീ​സ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തീ​കാ​ത്മ​ക താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​നൗ​ഫ​ൽ നാ​ട മു​റി​ച്ചു നി​ർ​വ​ഹി​ച്ചു.​ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ പൊ​ന്നേ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഇ. ​സ​മീ​ർ, എ​ൻ. ര​വി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.ജെ. ഷാ​ജ​ഹാ​ൻ, എ.​പി. ഷാ​ജ​ഹാ​ൻ, അ​വി​നാ​ശ് ഗം​ഗ​ൻ, ശ്രീ​ജി​ത്ത് പ​ത്തി​യൂ​ർ, അ​രി​ത ബാ​ബു, അ​സീം നാ​സ​ർ, വ​ള്ളി​യി​ൽ റ​സാ​ക്ക്, നൗ​ഫ​ൽ ചെ​ന്പ​ക​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.