റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു
Saturday, February 27, 2021 10:28 PM IST
കാ​യം​കു​ളം: ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി 9.52 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​റി​യി​ച്ചു.

റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​റ്റാ​നം നാ​ന്പു​കു​ളം റോ​ഡ് (3.17 കോ​ടി), കാ​ഞ്ഞി​ക്ക​ൽ മു​ക്ക് ഗാ​നം തിയ​റ്റ​ർ റോ​ഡ് (2.14 കോ​ടി ), വാ​ർ​ഡ് അ​ഞ്ചി​ലെ റ്റി.​എ​സ്. ക​നാ​ൽ റോ​ഡ് (20 ല​ക്ഷം), വാ​ർ​ഡ് ഏ​ഴി​ലെ കൈ​പ്പ​ള്ളി​മു​ക്ക് പ​ട്ട​ശേ​രി റോ​ഡ് (41 ല​ക്ഷം), വാ​ർ​ഡ് നാ​ലി​ലെ ക​റ്റാ​നം വി​ല്ലേ​ജ് കാ​ട്ടൂ​രേ​ത്ത് മു​ക്ക് റോ​ഡ് (28 ല​ക്ഷം), ക​ല്ലൂ​ക്കു​ളം പു​തു​കു​ള​ങ്ങ​ര റോ​ഡ് (22 ല​ക്ഷം), വാ​ർ​ഡ് ആ​റി​ലെ മു​ക്ക​വ​ല പ​ള്ളി​ത്തോ​ട് റോ​ഡ് (48 ല​ക്ഷം) എ​ന്നി​വ​യ്ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​ൽനി​ന്നും മു​റി​പ്ലാ​മൂ​ട്ടി​ൽ ന​ട​യ​ശേ​രി ജം​ഗ്ഷ​ൻ റോ​ഡ് (30.70 ല​ക്ഷം), ദീ​പം ഓ​ഡി​റ്റോ​റി​യം മാ​യ പു​ര​യ്ക്ക​ൽ റോ​ഡ് (32.60 ല​ക്ഷം) എ​ന്നി​വ​യ്ക്കും തു​ക അ​നു​വ​ദി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി വി​നി​യോ​ഗി​ച്ച് പു​ന​രു​ദ്ധ​രി​ക്കു​ന്ന കൊ​പ്രാ​പു​ര​മു​ക്ക് കാ​രാ​വ​ള്ളി മു​ക്ക് പാ​റ​യി​ൽ ജം​ഗ്ഷ​ൻ റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.