പ്ര​തി​ഷേ​ധി​ച്ചു
Saturday, February 27, 2021 10:25 PM IST
കറ്റാനം: ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ഒ​രേ​ക്ക​റോ​ളം നി​ലം നി​ക​ത്താ​നു​ള്ള സിപിഎം ​നേ​താ​വിന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​റ്റാ​നം പ​ത്താം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ സ്ഥ​ല​ത്ത് കൊ​ടി​കു​ത്തി പ്ര​തി​ഷേ​ധി​ച്ചു. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് തോ​മ​സ് നൈ​നാ​ൻ ഉദ്ഘാ​ട​നം ചെ​യ്തു.​ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഒ. ശ​മു​വേ​ൽകു​ട്ടി അ​ധ്യക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചുകോ​ശി ജോ​ർ​ജ്, ടി.രാ​ജ​ൻ, ബോ​ബി വ​ർ​ഗീ​സ്, ടി. ​മ​ധു, പ്രി​ൻ​സ് ജോ​ഷ്വാ, പൊ​ന്ന​മ്മ ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.