ക​ർ​ഷ​ക​രെ ഇടനിലക്കാർ ചൂ​ഷ​ണം ചെ​യ്യു​ന്നു: ജേ​ക്ക​ബ് ഏ​ബ്രഹാം
Saturday, February 27, 2021 10:25 PM IST
എ​ട​ത്വ: ക​ർ​ഷ​ക​രെ ഇ​ട​നി​ല​ക്കാ​രും മ​റ്റും ചേ​ർ​ന്ന് ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-ജെ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്രഹാം കു​റ്റ​പ്പെ​ടു​ത്തി. നെ​ല്ലുസം​ഭ​രി​ക്കു​ന്പോ​ൾ ഹാ​ൻഡ്‌​ലിം​ഗ് ചാ​ർ​ജ് പൂ​ർ​ണമാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം. വ്യ​ത്യ​സ്ത രു​പ​ത്തി​ലാ​ണ് പ​ല സ്ഥ​ല​ത്തും ഹാ​ൻഡ്‌​ലിം​ഗ് ചാ​ർ​ജ് വാ​ങ്ങു​ന്ന​ത്. കി​ഴി​വി​ന്‍റെ പേ​രി​ലും ക​ർ​ഷ​ക​രെ ഉ​പ​ദ്ര​വി​ക്കു​ന്നു.

നെ​ല്ലെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ജി​ല്ലാ ത​ല​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു കൂ​ട്ടു​വാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാറാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർഢ്യം പ്ര​ഖ്യാ​പി​ച്ചു മു​ട്ടാ​റ്റി​ൽ കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ (ജെ) ​സം​ഘ​ടി​പ്പി​ച്ച സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ഏ​കോ​പ​ന സമിതി സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി മാ​ത്യു, ജോ​സ​ഫ് കെ. ​നെ​ല്ലൂ​വേ​ലി, ബി​ജു സി. ​ആ​ന്‍റ​ണി, ജോ​സ് കാ​വ​നാ​ട്, സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​സ് കോ​യി​പ്പ​ള്ളി, സ​ണ്ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.