ബു​ള്ള​റ്റ് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പി​ടി​ച്ചു, യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്
Friday, February 26, 2021 10:41 PM IST
മാ​വേ​ലി​ക്ക​ര: ബു​ള്ള​റ്റ് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പി​ടി​ച്ചു, യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പു​ന്ന​മ്മൂ​ട് ളാ​ഹ ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10നാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്. പു​ന്ന​മൂ​ട് ക്ലാ​ര​ക്കു​ഴി​യി​ൽ അ​നി​ൽ (43), സി​നി​മ- സീ​രി​യ​ൽ- നാ​ട​ക ന​ട​നാ​യ ഈ​രേ​ഴ​തെ​ക്ക് കോ​ട്ട​യു​ടെ കി​ഴ​ക്ക​തി​ൽ പ്രേം ​വി​നാ​യ​ക് (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്്. വി​നാ​യ​കി​ന്‍റെ കൂ​ടെ​യു​ണ്ടായി​രു​ന്ന ഈ​രേ​ഴ​തെ​ക്ക് മു​ണ്ടോ​ലി​ൽ വീ​ട്ടി​ൽ ശി​വ​ശ​ങ്ക​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ജം​ഗ്ഷ​നി​ലെ പ​ച്ച​ക്ക​റി ക​ട​യി​ൽനി​ന്നും സാ​ധ​നം വാ​ങ്ങി റോ​ഡി​ലേ​ക്ക് ക​യ​റി​യ വി​ന​ായകി​ന്‍റെ ബൈ​ക്കി​ലേ​ക്ക് പു​ന്ന​മൂട് ഭാ​ഗ​ത്തേ​ക്ക് വ​ന്ന അ​നി​ലി​ന്‍റെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ നി​ര​ങ്ങി മു​ന്നോ​ട്ടു നീ​ങ്ങി​യ ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ചോ​ർ​ന്നാ​ണ് തീ​പി​ടിത്തമു​ണ്ടാ​യ​ത്. ബൈ​ക്കി​ന്‍റെ അ​ടി​യി​ൽ പെ​ട്ടു​പോ​യ അ​നി​ലി​നെ നാ​ട്ടു​കാ​ർ ത​ക്ക​സ​മ​യ​ത്തു വ​ലി​ച്ചെ​ടു​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ന​ായകി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.