ക​യ​ർ കേ​ര​ള 2021 വെ​ർ​ച്വ​ൽ എ​ക്സി​ബി​ഷ​ൻ മാ​ർ​ച്ച് ആ​റു​വ​രെ നീ​ട്ടി
Friday, February 26, 2021 10:41 PM IST
ആ​ല​പ്പു​ഴ: ക​യ​ർ കേ​ര​ള 2021 വെ​ർ​ച്വൽ എ​ക്സി​ബി​ഷ​ൻ മാ​ർ​ച്ച് ആ​റു​വ​രെ നീ​ട്ടി​യ​താ​യി കേ​ര​ള സ്റ്റേ​റ്റ് ക​യ​ർ കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ്ര​ദ​ർ​ശ​ക​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ഒ​രാ​ഴ്ച​കൂ​ടി വെ​ർ​ച്വ​ൽ പ്ര​ദ​ർ​ശ​നം നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്.
സാ​ധാ​ര​ണ ക​യ​ർ മേ​ള​ക​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്റ്റാ​ളു​ക​ൾ വീ​ണ്ടും ഇ​ട​പാ​ടു​കാ​ർ​ക്കു സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും ബി​സി​ന​സ് ധാ​ര​ണ​ക​ളി​ൽ എ​ത്തു​ന്ന​തി​നും മാ​ർ​ച്ച് ആ​റു​വ​രെ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.