മു​ട്ടം ഫൊ​റോ​ന പ​ള്ളിയു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ൾ ഐ​എ​സ്ഒ അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ൽ
Friday, February 26, 2021 10:41 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള നാ​ലു​സ്കൂ​ളു​ക​ൾ​ക്ക് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചു. ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ, ഹോ​ളി ഫാ​മി​ലി എ​ൽ​പി​ജി സ്കൂ​ൾ, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
മു​ട്ടം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം എ.​എം. ആ​രിഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത് അം​ഗീ​കാ​രപ​ദ​വി പ്ര​ഖ്യാ​പി​ച്ചു. എ.എം. ആരിഫ് എംപിയിൽനി​ന്നും സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ ഐ​എ​സ്ഒ അം​ഗീ​കാ​ര​ഫ​ല​കം സ്വീ​ക​രി​ച്ചു. ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​റ്റ​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നാ​യി സ​ന്ദേ​ശം ന​ല്കി.
ഇ​ന്ത്യ​ൻ ര​ജി​സ്ട്രാ​ർ ക്വാ​ളി​റ്റി സി​സ്റ്റം​സ് പ്രി​ൻ​സി​പ്പ​ൽ അ​സ​സ​ർ ടോം​സി തോ​മ​സ്, ഡി​ഇ​ഒ എം.​എ​സ്. സു​ജ​യ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ശ്വ​നാ​ഥ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ സ​ന്തോ​ഷ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​സി ടോ​മി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മി​ത്ര​വി​ന്ദ​ഭാ​യ്, കൗ​ണ്‍​സി​ല​റും പാ​രി​ഷ് ഫാ​മി​ലി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. ജാ​ക്സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഐ​എ​സ്ഒ ടീം ​ലീ​ഡ​ർ ഷാ​ജി ജോ​സ​ഫ് സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് മി​നി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.