വ​നി​താ ക​മ്മീഷ​ൻ മെ​ഗാ അ​ദാ​ല​ത്ത് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ
Friday, February 26, 2021 10:38 PM IST
ആ​ല​പ്പു​ഴ: വ​നി​താ ക​മ്മീഷ​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മെ​ഗാ അ​ദാ​ല​ത്ത് ഇ​ന്നു 10.30 മു​ത​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും അ​ദാ​ല​ത്ത്. പ​രാ​തി​ക്കാ​രെ​യും എ​തി​ർ​ക​ക്ഷി​ക​ളെ​യും മാ​ത്ര​മേ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. കു​ട്ടി​ക​ളെ​ പ്ര​ത്യേ​കി​ച്ച്, പ​ത്തുവ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​രെ കൂ​ടെ​ക്കൊ​ണ്ടു​വ​രു​ന്ന​ത് ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. അ​ദാ​ല​ത്തി​നെ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം.

ദേ​വ​കീ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം

​ചേ​ർ​ത്ത​ല: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദേ​വ​കീ​കൃ​ഷ്ണ​ന്‍റെ 38-ാം ച​ര​മ​വാ​ർ​ഷി​ക​ദി​നം 28ന് ​ആ​ച​രി​ക്കും. രാ​വി​ലെ ദേ​വ​കീ​കൃ​ഷ്ണ​ഭ​വ​നി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന. വൈ​കു​ന്നേ​രം ആ​റി​ന് വ​യ​ലാ​ർ ക​വ​ല​യി​ൽ നി​ന്നും മൗ​ന​ജാ​ഥ. 6.30ന് ​നാ​ഗം​കു​ള​ങ്ങ​ര ക​വ​ല​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ഐ​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.