മാങ്കാംകുഴി: തഴക്കര പഞ്ചായത്തിൽ എംഎൽഎയുടെ ഉൾപ്പെടെ വിവിധ വികസന പദ്ധതികളിൽ നിർമാണം പൂർത്തിയാക്കിയ 11 റോഡുകളുടെ ഉദ്ഘാടനം ആർ. രാജേഷ് എംഎൽഎ നിർവഹിച്ചു. കല്ലിമേൽ അക്വഡേറ്റ് കോട്ടമുക്ക്, കുന്നം ഗവ. എച്ച്എസ്എസ് ഒലിക്കുഴി, തഴക്കര പള്ളിത്തറ, വടശേരിക്കുളം കൊപ്രാമുക്ക്, അറുനൂറ്റിമംഗലം കുഴിലേത്ത്, മന്നാലിൽ നിരവിനാൽ, താന്നിക്കുന്ന് സിപി റോഡ്, കല്ലിത്തുണ്ടം കരുവേലിൽ, വെട്ടിയാർ ആറ്റുതീരം, ചെറുമല തെക്കുംപുറം, മുഖ്യമന്ത്രിയുടെ പ്രളയ വികസന ഫണ്ടിൽ 17 ലക്ഷം വിനിയോഗിച്ച് നിർമിച്ച വെട്ടിയാർ നേർച്ചപ്പള്ളി സെന്റ് മേരീസ് പള്ളി എന്നീ റോഡുകളും, കൊച്ചാലുംമൂട് ബസ് കാത്തിരിപ്പ് കേന്ദ്രം, വഴുവാടി യുപി സ്കൂൾ പാചകപ്പുര, കോട്ടേമല ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനവുമാണ് എംഎൽഎ നിർവഹിച്ചത്.
വെട്ടിയാർ നേർച്ചപ്പള്ളി സെന്റ് മേരീസ് ചർച്ച് കോണ്ക്രീറ്റ് റോഡിന്റെ ഉദ്ഘാടന സമ്മേളനത്തിൽ തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷീല രവീന്ദ്രനുണ്ണിത്താൻ, സിപിഎം എൽസി സെക്രട്ടറി റ്റി. യശോധരൻ, മാധ്യമപ്രവർത്തകൻ നൗഷാദ് മാങ്കാംകുഴി, കെ. രാജേഷ് എന്നിവർ പ്രസംഗിച്ചു.