കാ​ഞ്ചി​ക്ക പാ​ട​ത്തി​ന് സ​മീ​പം പ​ട​ർ​ന്ന തീ​യ​ണ​ച്ചു
Friday, February 26, 2021 10:38 PM IST
എ​ട​ത്വ: വി​ള​വെ​ടു​പ്പ് അ​ടു​ത്ത ചെ​ക്കി​ടി​ക്കാ​ട് കാ​ഞ്ചി​ക്ക പാ​ട​ത്തി​നു സ​മീ​പം പ​ട​ർ​ന്ന തീ​യ​ണ​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് കാ​ഞ്ചി​ക്ക പാ​ട​ത്തി​നു സ​മീ​പം പ​ട​ർ​ന്ന തീ​യാ​ണ് നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ അ​ണ​ച്ച​ത്. വൈ​ദ്യു​തി ലൈ​ൻ കൂ​ട്ടി​മു​ട്ടി​യു​ള്ള തീ​പ്പൊ​രി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. തീ​യും പു​ക​യും ഉ​യ​രു​ന്ന​തു​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വെ​ള്ളം കോ​രി​യൊ​ഴി​ച്ചും വെ​ള്ളം പ​ന്പ് ചെ​യ്തു​മാ​ണ് തീ ​പ​ട​രാ​തെ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്. ത​ക​ഴി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​ശേ​ഷം തീ ​പൂ​ർ​ണ​മാ​യി കെ​ടു​ത്തി. ആ​ഴ്ച​ക​ൾ​ക്ക​കം വി​ള​വെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പാ​ട​ത്തി​ന് സ​മീ​പ​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്.