സം​സ്ഥാ​ന ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു തു​ട​ക്കം
Monday, February 22, 2021 10:37 PM IST
ചേ​ർ​ത്ത​ല: അ​ന്പ​ത്തി​മൂ​ന്നാ​മ​ത് സം​സ്ഥാ​ന ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു ചേ​ർ​ത്ത​ല​യി​ൽ തു​ട​ക്ക​മാ​യി. സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ റൈ​ഫി​ൾ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ചാന്പ്യൻഷിപ്പിനു തു​ട​ക്ക​മാ​യ​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളൊ​ഴി​വാ​ക്കി​യാ​ണ് മ​ത്സ​രം.
10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ, 50മീ​റ്റ​ർ ഫ​യ​ർ ആം ​റൈ​ഫി​ൾ വി​ഭാ​ഗ​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. 24 വ​രെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി റൈ​ഫി​ൾ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 25 മു​ത​ൽ 27വ​രെ​യാ​ണ് പി​സ്റ്റ​ൾ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ.