വള്ളികുന്നത്ത് ആ​ൾ​ത്താമ​സ​മി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Monday, February 22, 2021 10:37 PM IST
ചാ​രും​മൂ​ട്: വ​ള്ളി​കു​ന്ന​ത്ത് ഒ​രുവ​ർ​ഷ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന വീ​ടു കു​ത്തി​ത്തു​റ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചു. അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ വ​ള്ളി​കു​ന്നം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
കു​ടും​ബ​മാ​യി പൂ​നെ​യി​ൽ താ​മ​സി​ക്കു​ന്ന വ​ള്ളികു​ന്നം ഭ​ഗ​വ​തി വി​ള​യി​ൽ പ​വി​ത്ര​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. ഒ​രു വ​ർ​ഷ​മാ​യി ഇ​വ​ർ പൂ​ന​യി​ലാ​ണ് താ​മ​സം. ബ​ന്ധുക്കളെ ഏ​ൽ​പ്പി​ച്ചി​ട്ടു പോ​യ വീ​ട് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ളം തു​റ​ന്നി​രു​ന്നി​ല്ല. ഇ​രു​നി​ല വീ​ടി​ന്‍റെ മു​റി​ക​ളെ​ല്ലാം കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ല​മാ​ര​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും ര​ണ്ടു​ടെ​ലി​വി​ഷ​നു​ക​ളും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഗ്യാ​സ് അ​ടു​പ്പും ക​വ​ർ​ന്നു. മു​ൻ​വാ​തി​ലി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തുക​യ​റി​യ​ത്. വീ​ടി​ന്‍റെ പി​ൻ​വാ​തി​ലും കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. വ​ള്ളി​കു​ന്നം പോ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.