വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Wednesday, January 27, 2021 10:16 PM IST
മ​ങ്കൊ​മ്പ്: സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ര​ക​ത്ര കൃ​ഷ്ണ​പു​ര​ത്ത് വീ​ട്ടി​ൽ സ​തീ​ഷാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പു​ത്ത​ൻ പ​റ​മ്പി​ൽ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ മൂ​ന്നോ​ളം പേ​ർ ചേ​ർ​ന്ന് വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യിട്ടാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ വച്ച് സ​തീ​ഷും ബൈ​ജു​വു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് രാ​ത്രി 10.30 ഓ​ടെ ബൈ​ജു ആ​ളു​ക​ളെ​യും കൂ​ട്ടി​യെ​ത്തി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും മാ​ര​കാ​യു​ധ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കൈ​ന​ടി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.