ഫി​ല​മെ​ന്‍റ് ര​ഹി​ത പ​ദ്ധ​തി
Sunday, January 24, 2021 10:33 PM IST
മാ​ന്നാ​ർ: കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഫി​ല​മെന്‍റ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ചെ​ങ്ങ​ന്നൂ​ർ ഡി​വി​ഷ​ൻ ത​ല ഉ​ദ്ഘാ​ട​നം മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. സ​ജി ചെ​റി​യാ​ൻ എംഎൽഎ ഉ​ദ്ഘാ​ട​നം ചെയ് തു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ 26 അങ്കണവാ​ടി​ക​ൾ​ക്ക് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ വ​ഹി​ച്ച ച​ട​ങ്ങി​ൽ കെഎ​സ്ഇ​ബി ചെ​ങ്ങ​ന്നൂ​ർ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ വി.​എ​ൻ. പ്ര​സാ​ദ്, വി​വി​ധ യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീക​രി​ച്ച് സി.​കെ. സു​രേ​ന്ദ്ര​ൻ, ബി. ​സ​ജി​കു​മാ​ർ, ജോ​ജി ജോ​ർ​ജ്, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി.​കെ. പ്ര​സാ​ദ്, മാ​ന്നാ​ർ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി
മു​ട​ങ്ങും

ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ മാ​താ ട്രാ​ൻ​സ് ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.