ആലപ്പുഴ: സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ വായ്പാ പദ്ധതി വിശദീകരണവും ഗുണഭോക്താക്കളുടെ സംശയ നിവാരണ പരാതിപരിഹാര ക്യാന്പും സംഘടിപ്പിച്ചു. ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ചെയർമാൻ ബി. രാഘവൻ ഉദ്ഘാടനം ചെയ്തു. അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു.
അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മിനി കോണ്‍ഫറൻസ് ഹാളിൽ നടന്ന ക്യാന്പിൽ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ജില്ലാ മാനേജർ പി. സുനിത, ജില്ലാ പട്ടികജാതി വികസന ഓഫീസർ ബി. ബെഞ്ചമിൻ, കോർപറേഷൻ ജൂണിയർ സൂപ്രണ്ട് വിനീത ഗോപാലകൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സായാഹ്നധർണ നടത്തി
തുറവൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി അരുർ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് ടൗണിൽ സായാഹ്ന ധർണ നടത്തി. ഡൊമിനിക് പ്രസന്റേ ഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ പി.കെ. ഫസലുദ്ദിൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനർ അഡ്വ. കെ. ഉമേശൻ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ദിലീപ് കണ്ണാടൻ, എം.ആർ. രവി, ജോർജ് ജോസഫ്, ബഷീർ മൗലവി, തുറവുർ ദേവരാജ്, കെ. രാജീവൻ, എം.ആർ. രാജേഷ്, ടി.കെ. പ്രഫുലചന്ദ്രൻ, അഡ്വ. വിജയ് വാലയിൽ, ജോയി കൊച്ചുത്തറ, ഏബ്രാഹം കുഞ്ഞാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുടിശിക തീർത്ത്
ഡിസ്കണക്ഷൻ ഒഴിവാക്കാം
ആലപ്പുഴ: വെള്ളക്കരം കുടിശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകൾ വിച്ഛേദിച്ച് തുടങ്ങിയിരിക്കുന്നതിനാൽ കേരള ജല അഥോറിറ്റി ജില്ലാ പിഎച്ച് സബ് ഡിവിഷനു കീഴിൽ കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾ ഈ മാസം 31ന് മുൻപായി വെള്ളക്കരം കുടിശിക അടച്ചുതീർത്ത് ഡിസ്കണക്ഷൻ, റവന്യു റിക്കവറി നടപടികളിൽനിന്നും ഒഴിവാകേണ്ടതാണെന്ന് പിഎച്ച് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
ഉപജീവനം പദ്ധതി:
ആട്ടിൻകുട്ടിയെ നൽകി
ചെങ്ങന്നൂർ: പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ നിർധന വിദ്യാർഥിക്ക് ആട്ടിൻകുട്ടിയെ നൽകി. ചടങ്ങിന് പിടിഎ പ്രസിഡന്റ് പി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഉണ്ണികൃഷ്ണപിള്ള, പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് സ്മിത എസ്. കുറുപ്പ്, പ്രോഗ്രാം ഓഫീസർ ദീപ എം. തന്പി, ആർ. രാജേഷ്, ആർ. രാഹുൽ, പി.ആർ. സുരേഷ്കുമാർ, സുധാകുമാരി, അന്പിളി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.