ക​ല്ലി​ശേ​രി​യി​ൽ സ​ർ​ക്കാ​ർ വി​ശ്ര​മ​കേ​ന്ദ്രം ത​യാ​ർ
Sunday, January 24, 2021 10:32 PM IST
ചെ​ങ്ങ​ന്നൂ​ർ: യൂ​റോ​പ്യ​ൻ നി​ർ​മാ​ണ രീ​തി​യോ​ടു കി​ട​പി​ടി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​മാ​യി എം​സി റോ​ഡ​രി​കി​ൽ ക​ല്ലി​ശേ​രി​യി​ൽ സ​ർ​ക്കാ​ർ വി​ശ്ര​മ​കേ​ന്ദ്ര​മൊ​രു​ങ്ങി. 30നു ​വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

102 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ടി​ബി​യെ ആ​ധു​നി​കവ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ര​ണ്ട​രക്കോടി രൂ​പ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

എം​സി റോ​ഡി​ൽ ഇ​റ​പ്പു​ഴ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കാനെത്തി​യ സാ​യി​പ്പി​നു താ​മ​സി​ക്കു​ന്ന​തി​നാ​ണ് ക​ല്ലി​ശേ​രി ജം​ഗ്ഷ​നു സ​മീ​പം 1918 ൽ ​ടി​ബി കെ​ട്ടി​ടം സ്ഥാ​പി​ച്ച​ത്. 1985 ൽ ​നി​ർ​മി​ച്ച പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ നാ​ലു മു​റി​ക​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ടി​ബി​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. നി​ല​വി​ലെ ടി​ബി കെ​ട്ടി​ട​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്താ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചത്.
ര​ണ്ടു നി​ല​ക​ളി​ലാ​യി 7800 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ ആ​റ് എ​സി ഡ​ബി​ൾ മു​റി​ക​ളും ഒ​രു എ​സി സ്യൂ​ട്ട് റൂ​മു​മാ​ണ് നി​ർ​മി​ച്ചിരി ക്കുന്നത്.