ഗ്ലോ​ബ​ൽ പെ​യി​ന്‍റിം​ഗ് എ​ക്സി​ബി​ഷ​ൻ: പ​ട്ട​ണ​ത്തി​ലെ മ​തി​ലു​ക​ൾ ആ​ർ​ട്ട് ഏരി​യ​ക​ളാ​ക്ക​ണം
Sunday, January 24, 2021 10:32 PM IST
ആ​ല​പ്പു​ഴ: പ​ട്ട​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ൽ പെ​യി​ന്‍റിംഗ് എ​ക്സി​ബി​ഷ​നു കേ​ര​ള ബ​ജ​റ്റി​ൽ ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് പ​ട്ട​ണ​ത്തി​ലെ ചി​ത്ര, ശി​ല്പ ക​ലാ​കാ​രന്മാ​ർ​ക്കു പൂർ​ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ വി​നി​യോ​ഗി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ടി​ആ​ർ​എ) പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വീ​ട്ടു​മ​തി​ലു​ക​ളും പൊ​തു​യി​ട​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ക്കേ​ണ്ട​ത്. ചു​വ​രെ​ഴു​ത്തും പോ​സ്റ്റ​റൊ​ട്ടി​ക്ക​ലും മൂ​ലം മ​ലീ​മ​സ​മാ​യി​ക്കി​ട​ക്കു​ന്ന മ​തി​ലു​ക​ൾ ന​യ​ന​മ​നോ​ഹ​ര​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​വു​മാ​കു​ന്ന​തു​മാ​യ രീ​തി​യി​ൽ ആ​ർ​ട്ട് ഏരി​യ​ക​ളാ​ക്കാം.
ഇ​തി​നാ​യി സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന വി​ശാ​ല​മാ​യ മ​തി​ലു​ക​ൾ ഓ​രോ​രോ ചി​ത്ര​ക​ലാ​കാ​രന്മാ​ർ​ക്കാ​യി അ​വ​രു​ടെ ക​ല അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ന​ല്കാം. പ​റ്റു​ന്ന​യി​ട​ങ്ങ​ളി​ൽ ശി​ല്പ​ങ്ങ​ളും സ്ഥാ​പി​ക്കാം. ബ​ന്ധ​പ്പെ​ട്ട വീ​ട്ടു​കാ​രും സ്ഥാ​പ​ന​ങ്ങ​ളും പ​രി​പാ​ല​നം ഏ​റ്റെ​ടു​ക്ക​ണം. മ​തി​ലു​ക​ളും ചു​വ​രു​ക​ളും ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബ​ഹു​വ​ർ​ണാ​ഭ​മാ​ക്കു​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു കൊ​ച്ചി​ മു​സി​രീസ് ബി​നാ​ലെ 2021 ഡ​യ​റ​ക്ട​ർ ബോ​സ് കൃ​ഷ്ണ​മാ​ചാ​രി, ക്യൂ​റേ​റ്റ​ർ ശു​ഭി​ഗി റാ​വു എ​ന്നി​വ​ർ​ക്ക് ക​ത്തു​ക​ളും അ​യ​ച്ചു.