കായംകുളം: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ യുഡി എഫ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവ. ആശുപത്രിക്കു മുന്നിൽ ധർണ നടത്തി. ജില്ലാ കണ്‍വീനർ ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയർമാൻ എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ പി. എസ്. ബാബുരാജ്, യു. മുഹമ്മദ്, വേലഞ്ചിറ സുകുമാരൻ, എ.ജെ. ഷാജഹാൻ, എച്ച്. ബഷീർകുട്ടി, സുരേഷ് കാവിനേത്ത്, ഗോപകുമാർ, കെ. പുഷ്പദാസ്, സി.എസ്. ബാഷ, എ.പി. ഷാജഹാൻ, അലക്സ് മാത്യു, സാദത്ത് ഹമീദ്, കടയിൽ രാജൻ, എം.ആർ. സലിം ഷാ, സിയാദ് വലിയവീട്ടിൽ, ചിറപ്പുറത്ത് മുരളി, ചേലക്കാട്ട് രാധാകൃഷണൻ, അനിത ബാബു തുടങ്ങിയവർ പ്രസംഗിച്ചു.