ജീ​വ​ന​ക്കാ​രു​ടെ പൊ​തു​ സ്ഥ​ല​ംമാ​റ്റം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണമെന്ന് കെഎംസിഎ​സ്എ
Sunday, January 24, 2021 10:32 PM IST
കാ​യം​കു​ളം: മു​നി​സി​പ്പ​ൽ കോ​ർ​പറേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ പൊ​തു​സ്ഥ​ലം​മാ​റ്റം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും എ​ല്ലാ​വ​ർ​ഷ​വും മാ​ർ​ച്ചി​ൽ ന​ട​ക്കേ​ണ്ട സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കാ​തെ ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​പ്പാക്കു​ന്ന സ​മീ​പ​നം എ​ൽഡിഎ​ഫ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ന​ട​ത്തു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്നും കേ​ര​ള മു​നിസി​പ്പ​ൽ ആ​ൻ​ഡ് കോ​ർപറേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കാ​യം​കു​ളം യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. യുഡിഎ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.​ യുഡിഎ​ഫ് ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സി. ​എ​സ്. ബാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റം​ഗം ചീ​രാമ​ത്ത് സ​ലിം മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​ന​ാഭ​പി​ള്ള, യു. ​മു​ഹ​മ്മ​ദ്, കെ. ​പു​ഷ്പ​ദാ​സ്, എ.​ജെ.​ ഷാ​ജ​ഹാ​ൻ, എ.​പി.​ ഷാ​ജഹാ​ൻ, ബി​ധു​ രാ​ഘ​വ​ൻ, അ​ൻ​സാ​രി കോ​യി​ക്ക​ലേ​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.