അ​പേ​ക്ഷ ക്ഷ​ണിച്ചു
Sunday, January 24, 2021 10:32 PM IST
മ​ങ്കൊ​ന്പ്: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ മഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി അ​ക്ര​ഡി​റ്റ്ഡ് ഓ​വ​ർ​സി​യ​ർ ത​സ്തി​ക​യി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വി​ലേ​ക്കു ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥിക​ൾ മൂ​ന്നുവ​ർ​ഷ പോ​ളി​ടെ​ക്നി​ക് സി​വി​ൽ ഡി​പ്ലോ​മ​യോ, ര​ണ്ടു വ​ർ​ഷ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ ഡി​പ്ലോ​മാ യോ​ഗ്യ​ത​യോ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റാ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള​ട​ക്കം ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ആ​ല​പ്പു​ഴ: കോ​ന്നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്‍​സി​ൽ ഫോ​ർ ഫു​ഡ് റി​സ​ർ​ച്ച് ആൻഡ് ഡെ​വ​ല​പ്മെ​ന്‍റ് (സിഎ​ഫ്ആ​ർഡി) എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഫു​ഡ് ക്വാ​ളി​റ്റി മോ​ണി​ട്ട​റിം​ഗ് ല​ബോ​റ​ട്ട​റി​യു​ടെ കെ​മി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് സീ​നിയ​ർ അ​ന​ലി​സ്റ്റി​നെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. 50 ശതമാനം കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ കെ​മി​സി​ട്രി/ ബ​യോ​കെ​മി​സ്ട്രി വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഫു​ഡ് അ​നാ​ലി​സി​സ് ല​ബോ​റ​ട്ട​റി​യി​ൽ അ​ന​ലി​സ്റ്റാ​യി മൂ​ന്നു വ​ർ​ഷത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​തി​മാ​സം 25000 രൂ​പ വേ​ത​നം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഫെ​ബ്രു​വ​രി 12ന​കം അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 0468 2241144, www.supplycokerala.com.