സോ​ഹ​വും പ്ര​ണ​തി​യും വി​ജ​യി​ക​ൾ
Sunday, January 24, 2021 10:28 PM IST
ആ​ല​പ്പു​ഴ: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കേ​ര​ള സ്റ്റേ​റ്റ് ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്സ് യൂ​ത്ത് ബോ​യ്സ് സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ആ​ല​പ്പു​ഴ​യി​ലെ സോ​ഹം ഭ​ട്ടാ​ചാ​ര്യ വി​ജ​യി​യും ആ​ല​പ്പു​ഴ​യി​ലെ ത​ന്നെ അ​മി​ർ അ​ഫ്ത്താ​ബ് റ​ണ്ണ​ർ​അ​പ്പു​മാ​യി. യൂ​ത്ത് ഗേ​ൾ​സ് സിം​ഗി​ൾ​സ് ഫൈ​ന​ൽ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ണ​തി പി. ​നാ​യ​ർ വി​ജ​യി​യും ആ​ല​പ്പു​ഴ​യി​ലെ റീ​വ അ​ന്ന മൈ​ക്കി​ൾ റ​ണ്ണ​ർ​അ​പ്പു​മാ​യി. ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പ്ര​സി​ഡ​ന്‍റ് എ​ൻ.​ഗ​ണേ​ശ​ൻ, ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി, ഡോ.​പി.​കു​രി​യ​പ്പ​ൻ വ​ർ​ഗീ​സ്, പി.​കെ.​വെ​ങ്കി​ട്ട​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു. പു​രു​ഷ വി​ജ​യി​ക്ക് മ​ഡോ​ണ ഹോം ​ഫ​ർ​ണി​ഷിം​ഗ്സ് ട്രോ​ഫി​യും വ​നി​താ വി​ജ​യി​ക്ക് കൊ​ച്ച​ന്തോ​ണി ക​രി​ക്കം​പ​ള്ളി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നി​ച്ച​ത്.

അ​നു​സ്മ​ര​ണം

അ​ന്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ജ​നസേ​വി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​ പ​ത്മ​രാ​ജ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.​ ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ​ത്മ​രാ​ജ​ൻ സ​ന്പൂ​ർ​ണ സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റു നേ​ടി​യ ഡോ. ​സ​ജി​ത്ത് ഏ​വൂ​രേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് എ​ച്ച്. ​സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ തി​ര​ക്ക​ഥാ​കൃ​ത്തും പ​ത്മ​രാ​ജ​ന്‍റെ മ​ക​നു​മാ​യ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.