ക​യ​റി​ൽനി​ന്നു മെ​ന​ഞ്ഞ ത​പാ​ൽ സ്പെ​ഷ​ൽ ക​വ​റു​മാ​യി പോ​സ്റ്റ​ൽ വ​കു​പ്പ്
Saturday, January 23, 2021 10:45 PM IST
ആ​ല​പ്പു​ഴ: പ​ര​ന്പ​രാ​ഗ​ത ക​യ​റു​ത്പ​ന്ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ​യി​ൽ 35 ശ​ത​മാ​ന​ത്തോ​ളം ക​യ​റും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും കൊ​ണ്ടു ന​വീ​ന സാ​ങ്കേ​തി​ക​ വിദ്യയി​ൽ നി​ർ​മി​ച്ച പേ​പ്പ​റി​ൽ ഒ​രു​ക്കി​യ ത​പാ​ൽ സ്പെ​ഷ​ൽ ക​വ​റു​മാ​യി പോ​സ്റ്റ​ൽ വ​കു​പ്പ്.

150 രൂ​പ​യാ​ണ് കൈ​കൊ​ണ്ടു നി​ർ​മി​ച്ച സ്പെ​ഷ​ൽ ക​വ​റി​ന്‍റെ വി​ല​യാ​യി ത​പാ​ൽ വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ല​വൂ​രി​ലെ സെ​ൻ​ട്ര​ൽ കൊ​യ​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് (സി​സി​ആ​ർ​ഐ) ക​വ​റി​നാ​വ​ശ്യ​മാ​യ പേ​പ്പ​ർ നി​ർ​മി​ച്ചു ന​ല്കി​യ​ത്. ക​യ​ർ മാ​റ്റു​ക​ൾ നി​ർ​മി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന പൊ​ടി​വേ​സ്റ്റു​ക​ളും വേ​സ്റ്റ് പേ​പ്പ​റു​ക​ളും കോ​ട്ട​ണ്‍ വേ​സ്റ്റു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ് ക​യ​റി​ലു​പ​യോ​ഗി​ക്ക​ന്ന ഒൗ​റ​മി​ൻ എ​ന്ന ചാ​യ​ക്കൂ​ട്ടും ചേ​ർ​ത്ത് പേ​പ്പ​ർ നി​ർ​മി​ച്ച​ത്. ഏ​ക​ദേ​ശം എ-3 ​സൈ​സി​ലു​ള്ള 180 ജി​എ​സ്എം ക​ട്ടി​യു​ള്ള പേ​പ്പ​ർ ആ​ണ് നി​ർ​മി​ച്ച​ത്. 350 ഷീ​റ്റോ​ളം ന​ല്കി. നൂ​റി​ന​ടു​ത്ത് ക​വ​റു​ക​ളാ​ണ് ഇ​പ്പോ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

വി​സ്മ​യ​മാ​യ ത​പാ​ൽ സ്പെ​ഷ​ൽ ക​വ​റി​ന്‍റെ പ്ര​കാ​ശ​നം വേ​ന്പ​നാ​ട് കാ​യ​ൽ ബ്രാ​ഞ്ച് പോ​സ്റ്റോ​ഫീ​സി​ൽ പോ​സ്റ്റ​ൽ സ​ർ​വി​സ​സ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യും ചെ​യ​ർ​മാ​നു​മാ​യ (ന്യൂ​ഡ​ൽ​ഹി ) പ്ര​ദീ​പ് കു​മാ​ർ ബി​സോ​യ്, കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് പോ​സ്റ്റ്മാ​സ്റ്റ​ർ ജ​ന​റ​ൽ വി. ​രാ​ജ​രാ​ജ​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. പോ​സ്റ്റോ​ഫീ​സി​ന്‍റെ എ​തി​ർ​ക​ര​യി​ൽ​നി​ന്നും നാ​ട​ൻ വ​ള്ള​ത്തി​ൽ താ​ല​ത്തി​ൽ സ്പെ​ഷൽ ക​വ​ർ പോ​സ്റ്റ്മാ​ൻ പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച ഹൗ​സ്ബോ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​മേ​ഖ​ല പോ​സ്റ്റ്മാ​സ്റ്റ​ർ ജ​ന​റ​ൽ മ​റി​യ​മ്മ തോ​മ​സ്, മ​ധ്യ​മേ​ഖ​ല പോ​സ്റ്റ​ൽ സ​ർ​വി​സ​സ് ഡ​യ​റ​ക്ട​ർ അ​ർ​ച്ച​ന ഗോ​പി​നാ​ഥ്, ആ​ല​പ്പു​ഴ ത​പാ​ൽ സൂ​പ്ര​ണ്ട് സ്മി​ത സാ​ഗ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.