സെ​ക്ര​ട്ടേറി​യറ്റ് പ​ടി​ക്ക​ൽ ധ​ർ​ണ നാളെ
Saturday, January 23, 2021 10:45 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന റി​പ്പ​ബ്ലി​ക് ദി​ന കി​സാ​ൻ പ​രേ​ഡി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ടും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും യു​ഡി​എ​ഫ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ രാ​വി​ലെ പ​ത്തി​ന് സെ​ക്രട്ടേറി​യ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ നടത്തും. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ-​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം.​എം. ഹ​സ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ്, എം.​എ. അ​സീ​സ് തു​ട​ങ്ങി​യ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ സം​സാ​രി​ക്കും. ധ​ർ​ണ​ാസ​മ​ര​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ത്തു ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളി​ൽ നി​ന്നാ​യി 150 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കുമെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ അ​റി​യി​ച്ചു.