റോ​ഡി​നു വീ​തി​കൂ​ട്ട​ണ​മെ​ന്ന്
Saturday, January 23, 2021 10:40 PM IST
അ​ന്പ​ല​പ്പു​ഴ: ന​ട​വ​ഴി​ക്ക് മാ​ത്ര​മു​ള്ള വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​നു വീ​തികൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് തൈ​ച്ചി​റ​യി​ലാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ റോ​ഡു നി​ർ​മി​ക്കു​ന്ന​ത്. ക​രീ​ച്ചി​റ റോ​ഡി​ൽ നി​ന്നും പ​ടി​ഞ്ഞാ​റേക്കാ​ണ് റോ​ഡു നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​റുമാ​സം മു​ന്പ് ക​ല്ലി​റ​ക്കി​യെ​ങ്കി​ലും ഇ​തു​വ​രെ റോ​ഡു നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. വ​ഴി​യു​ടെ വ​ട​ക്കു​ഭാ​ഗം ഗാ​ന്ധി സ്മൃ​തി​വ​ന പ​ദ്ധ​തി പ്ര​ദേ​ശ​മാ​ണ്. ഇ​വി​ടെനി​ന്നും ഏ​താ​നും മീ​റ്റ​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ റോ​ഡി​നു വീ​തി ല​ഭി​ക്കും.

ഈ ​വ​ഴി കാ​നാ​യി​ൽ റോ​ഡു​മാ​യാ​ണ് ബ​ന്ധി​പ്പി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലു​ള്ള വീ​ട്ടു​കാ​ർ റോ​ഡി​നാ​യി സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടുന​ൽ​കാ​നും ത​യാ​റാ​ണ്. എ​ന്നാ​ൽ വ​ഴി​യാ​രം​ഭി​ക്കു​ന്ന ക​രീ​ച്ചി​റ റോ​ഡി​നു സ​മീ​പം വീ​തി​യി​ല്ലാ​ത്ത​തുമൂ​ലം റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ ക​സേ​ര​യി​ലി​രു​ത്തി​യാ​ണ് റോ​ഡി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​നു പോ​കാ​നു​ള്ള വീ​തി മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തു വീ​തികൂ​ട്ടി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.