കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് തു​ട​രു​ന്നു
Friday, January 22, 2021 10:50 PM IST
ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, കാ​യം​കു​ളം, ഹ​രി​പ്പാ​ട്, ചേ​ർ​ത്ത​ല, തു​റ​വൂ​ർ, ആ​ർ​എ​ച്ച്റ്റി​സി ചെ​ട്ടി​കാ​ട് എ​ന്നി ഒ​ന്പ​ത് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് തു​ട​രു​ന്നു. ഇ​ന്ന് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. ഇ​വ​യ്ക്ക് പു​റമേ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം കൂ​ടി ഉ​ണ്ടാ​കും. പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഗ​വ. യു​പി സ്കൂ​ൾ ഓ​ട​ന്പ​ള്ളി പാ​ണ​ാവ​ള്ളി, സി​എ​ച്ച്സി ചു​ന​ക്ക​ര, സി​എ​ച്ച്സി മു​ഹ​മ്മ, യു​എ​ച്ച്റ്റി​സി അ​ന്പ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും 23 മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തും.
മു​ന്പ് കോ​വി​ഡ് ബാ​ധി​ച്ച​വ​ർ, ഹൃ​ദ​യം, നാ​ഡി, ശ്വാ​സ​കോ​ശം, വൃ​ക്ക സം​ബ​ന്ധി​ച്ച രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ, പ്ര​തി​രോ​ധശ​ക്തി കു​റ​യു​ന്ന അ​വ​സ്ഥ, എ​ച്ച്ഐ​വി ബാ​ധ എ​ന്നി​വ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സ​മ​ല്ല.
ഗു​രു​ത​ര​മാ​യ അ​ല​ർ​ജി പ്ര​ശ്ന​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സം​ശ​യ​മു​ള്ള​വ​ർ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, കോ​വി​ഡ് രോ​ഗി​ക​ൾ, കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.