ച​ക്കു​ള​ത്ത്ക​ട​വ് പാ​ലം: സ്ഥ​ല​മേ​റ്റെ​ടു​പ്പു ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Friday, January 22, 2021 10:49 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ-മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ക്കു​ള​ത്ത്ക​ട​വ് പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. പാ​ല​ത്തി​നാ​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ത​ഴ​ക്ക​ര, വെ​ണ്മ​ണി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് അ​ച്ച​ൻ​കോ​വി​ലാ​റി​നു കു​റു​കെ​യാ​ണ് പാ​ലം നി​ർ​മിക്കു​ന്ന​ത്. പാ​ലം വ​രു​ന്ന​തോടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാക്ലേശ​ത്തി​നു പ​രി​ഹാ​ര​മാ​കും. 15.84 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പാ​ലം നി​ർ​മിക്കു​ന്ന​ത്. 26 മീ​റ്റ​ർ നീ​ള​മു​ള്ള മൂ​ന്നു സ്പാ​നു​ക​ളും 12.5 മീ​റ്റ​ർ വീ​തം നീ​ള​മു​ള്ള 11 സ്പാ​നു​ക​ളും ഉ​ൾ​പ്പെ​ടെ 215 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ ആ​കെ നീ​ളം. 7.50 മീ​റ്റ​ർ വീ​തി​യു​ള്ള ക്യാ​രേ​ജ് വേ​യും 1.50 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യും ഉ​ൾ​പ്പെ​ടെ 9.70 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ ആ​കെ വീ​തി. നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള ക​ട​ത്തുവ​ള്ളം മാ​ത്ര​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ മാ​ർ​ഗം. വി​ദ്യാ​ർ​ഥിക​ള​ട​ക്ക​മു​ള്ള​വ​ർ മ​റു​ക​ര ക​ട​ക്കാ​നാ​യി ക​ട​ത്തുവ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പാ​ലം വ​രു​ന്ന​തോ​ടെ ഇ​വ​രു​ടെ ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​കും.

ശു​ചി​മു​റി തു​റ​ന്നു​ന​ല്കും

ആ​ല​പ്പു​ഴ: വ​ഴി​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ൾ ഉ​ൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് കെ​ടി​ഡി​സി​യു​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളു​ടെ​യും ശു​ചി​മു​റി​ക​ൾ 24മ​ണി​ക്കൂ​റും തു​റ​ന്ന് കൊ​ടു​ക്ക​ുമെ​ന്ന് ഡ​യ​റ​ക്ട​ർ കെ.​പി. കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു. ശു​ചി​മു​റി​യി​ൽ ക​യ​റു​ന്ന​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്നി​ല്ല. ആ​ല​പ്പു​ഴ ബൈ​പാ​സി​ന്‍റെ ഓ​ര​ത്ത് പു​തി​യ​താ​യി കെ​ടി​ഡി​സി ഹോ​ട്ട​ൽ നി​ർ​മി​ക്കും.