അ​വാ​ർ​ഡ്ദാ​നം
Friday, January 22, 2021 10:49 PM IST
ആ​ല​പ്പു​ഴ: രാ​ഹു​ൽ ശി​വാ​ന​ന്ദ​ന്‍റെ വാ​ല്മീ​കം എ​ന്ന നോ​വ​ലി​നു യൂ​ത്ത് അ​വാ​ർ​ഡ്. ഇ​ന്ന് നാ​ലി​ന് എ​സ്.​എ​ൽ. പു​രം സ​ർ​വോ​ദ​യ ഗ്ര​ന്ഥ​ശാ​ലാ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നാ​ട​ക​കൃ​ത്ത് മാ​ലൂ​ർ ശ്രീ​ധ​ര​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ബി. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ലിം ദി​വാ​ക​ര​ൻ, എ​ൻ. ശി​വ​ദാ​സ​ൻ, രാ​ഹു​ൽ ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ആ​തു​ര​ശു​ശ്രൂ​ഷാ സേ​വ​ന​രം​ഗ​ത്ത് സ​മ​ർ​പ്പി​ത ജീ​വി​തം ന​യി​ക്കു​ന്ന അ​മൃ​താ​ഭാ​യി പി​ള്ള​യാ​ണ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത്.

വൈ​ദ്യു​തി മു​ട​ങ്ങും

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ എ​ള​മ​ത്ത്, കോ​ത​കു​ള​ങ്ങ​ര, സിഎംഎ​സ്, ക​ണ്ണ​ൻ മാ​ച്ച​സ്, വി​ന​യ​ൻ, വ​യ​ലാ​ർ വി​ല്ലേ​ജ്, ശാ​സ്താങ്ക​ൽ, മെ​ഡി​ക്ക​ൽ ജം​ഗ്ഷ​ൻ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒന്പതുമുതൽ അഞ്ചു വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.