‘ന​സ്രാ​ണി​ക​ളും കൊ​ബ്രേ​രി​യ​ക​ളും' പു​സ്ത​ക​പ്ര​കാ​ശ​നം നാളെ
Friday, January 22, 2021 10:49 PM IST
പൂ​ച്ചാ​ക്ക​ൽ: ഭ​ക്ത​സം​ഘ​ട​ന​യാ​യ കൊ​ബ്രേ​രി​യ എ​ന്നുവി​ളി​ക്ക​പ്പെ​ടു​ന്ന ദ​ർ​ശ​നസ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ഭ​വച​രി​ത്രം, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഇ​തി​ന്‍റെ ഉ​ത്ഭ​വം, ഇ​തി​ന്‍റെ പ്ര​ചാ​രം, ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ, ഭാ​ര​വാ​ഹി​ക​ൾ അ​വ​രു​ടെ ചു​മ​ത​ല​ക​ൾ, പു​രാ​ത​ന നി​യ​മാ​വ​ലി​ക​ൾ, സ്ഥാ​പ​ന​ക​ല്പ​ന​ക​ൾ, ആ​ധു​നി​ക ക​ല്പ​ന​ക​ൾ, പ്ര​ത്യേ​ക വാ​ക്കു​ക​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും അ​ർ​ഥം, സം​ഘ​ട​ന​യു​ടെ പ്ര​സ​ക്തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ആ​ധി​കാ​രി​ക​മാ​യ രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ പ്ര​തി​പാ​ദി​ക്കു​ന്ന ന​സ്രാ​ണി​ക​ളും കൊ​ബ്രേ​രി​യ​ക​ളും എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്രകാ​ശ​നം നാ​ളെ ന​ട​ക്കും. റ​വ. ഡോ. ​ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പി​ള്ളി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ംസ​ഹി​തം അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ നി​ർ​വ​ഹി​ക്കും. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​സ് പു​തി​യേ​ട​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​കും. ഗ്ര​ന്ഥ​ക​ർ​ത്താ​വ് റ​വ. ഡോ. ​ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പി​ള്ളി പ്ര​സം​ഗി​ക്കും. വി​കാ​രി ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​ന്പി​ൽ സ്വാ​ഗ​ത​വും പ​ള്ളി​പ്പു​റം പ​ള്ളി ദ​ർ​ശ​ന​സ​മൂ​ഹം പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ലും​ചു​വ​ട്ടി​ൽ ന​ന്ദി​യും പ​റ​യും. യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ ഈ ​ഭ​ക്ത​സം​ഘ​ട​ന ആ​ദ്യ​മാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലാ​ണ്.