അ​രൂ​രി​ൽ അ​ഞ്ഞൂ​റു കി​ലോ മ​ത്സ്യം വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്നു
Friday, January 22, 2021 10:49 PM IST
ആ​ല​പ്പു​ഴ: തു​റ​വൂ​ർ ഫി​ഷ​റീ​സ് യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗു​ണ​ഭോ​ക്താ​വ് ആ​രം​ഭി​ച്ച ബ​യോ​ഫ്ളോ​ക്് മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്നു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ക​ണ്ട​ത്തി​പ്പ​റ​ന്പ് സ​ദാ​ന​ന്ദ​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് പ്ലാ​ന്‍റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബ​യോ​ഫ്ളോ​ക്് മ​ത്സ്യ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ തു​ക​യു​ടെ 40 ശ​ത​മാ​നം പ​ഞ്ചാ​യ​ത്തും ഫി​ഷ​റീ​സ് വ​കു​പ്പും ചേ​ർ​ന്ന് സ​ബ്സി​ഡി​യാ​യി ന​ൽ​കി. ‌
ബാ​ക്കി 60 ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​വും വ​ഹി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഒ​രു യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് അ​ര​സെ​ന്‍റ് സ്ഥ​ലം മാ​ത്രം മ​തി എ​ന്ന​താ​ണ് ബ​യോ​ഫ്ളോ​ക്് മ​ത്സ്യകൃ​ഷി​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.
1250 ഗി​ഫ്റ്റ് തി​ലോ​പ്പി​യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ി രി​ക്കു​ന്ന​ത്. ആ​റു​മാ​സ കാ​ല​യ​ള​വാ​ണ് വി​ള​വെ​ടു​പ്പി​ന് എ​ടു​ത്ത​ത്. ഏ​ക​ദേ​ശം 500 കി​ലോ​യു​ടെ മ​ത്സ്യം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ക്വാ​ക​ൾ​ച്ച​ർ തു​റ​വൂ​ർ യൂ​ണി​റ്റ് ഓ​ഫീ​സ​ർ ലീ​ന ഡെ​ന്നീ​സ് പ​റ​ഞ്ഞു. ചെ​ല​വ് കു​റ​ഞ്ഞ​തും നൂ​ത​ന​വും പ​രി​സ്ഥി​തി​യു​മാ​യി ഇ​ണ​ങ്ങി​യ​തു​മാ​യ ഈ ​കൃ​ഷിരീ​തി വ​ഴി കൂ​ടു​ത​ൽ ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​ൻ ക​ർ​ഷ​ക​ന് സാ​ധി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നും മ​ത്സ്യ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന മൂ​ന്ന് പ്ര​ധാ​ന​പ്പെ​ട്ട പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ബ​യോ ഫ്ളോ​ക് മ​ത്സ്യ​കൃ​ഷി. ഒ​രു യൂ​ണി​റ്റി​ൽ 1,250 ഗി​ഫ്റ്റ് തി​ലോ​പ്പി​യ കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്താ​ൻ സാ​ധി​ക്കും. ഏ​റ്റ​വും കു​റ​ഞ്ഞ ജ​ല വി​നി​യോ​ഗ നി​ര​ക്ക്, ഉ​യ​ർ​ന്ന വ​ള​ർ​ച്ചാ​നി​ര​ക്ക്, മീ​നു​ക​ൾ​ക്ക് സ്വ​തസി​ദ്ധ​മാ​യ രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി എ​ന്നി​വ​യാ​ണ് ഈ ​കൃ​ഷി രീ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തു​റ​വൂ​ർ ഫി​ഷ​റീ​സ് യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 126 യൂ​ണി​റ്റു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ട​ക്ക​ര​പ്പ​ള്ളി - 14, വ​യ​ലാ​ർ -10, പ​ട്ട​ണ​ക്കാ​ട് -25, തു​റ​വൂ​ർ - 5, കു​ത്തി​യ​തോ​ട്- 5, കോ​ടം​തു​രു​ത്ത് - 3, എ​ഴു​പു​ന്ന -5, അ​രൂ​ർ - 17, അ​രൂ​ക്കു​റ്റി - 4, പാ​ണാ​വ​ള്ളി - 8, ത​ണ്ണീ​ർ​മു​ക്കം-20, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-10 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള ക​ണ​ക്ക്.