വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം
Friday, January 22, 2021 10:49 PM IST
ഹ​രി​പ്പാ​ട്: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ല​യ​ണ്‍​സ് ക്ല​ബ് വ​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം 24ന് ​ഹ​രി​പ്പാ​ട് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ 2018-19ൽ ​ഉ​ണ്ടാ​യ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട്ട​പ്പെ​ട്ട് ജീ​വി​തം വ​ഴി​മു​ട്ടി നി​ന്ന ആ​ൾ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ല​യ​ണ്‍​സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ മു​ന്നോ​ട്ട് വ​രു​ക​യും എം​ഡി 318 ഫ്ള​ഡിം​ഗ് ഹോം​സ് റീ​ക​ണ്‍​സ്ട്ര​ക്ഷ​ൻ പ്രോ​ജ​ക്ട്് എ​ന്ന പേ​രി​ൽ 120 വീ​ടു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ​യും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ​യും, ഹ​രി​പ്പാ​ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പാ​റ​ശാ​ല മു​ത​ൽ ഹ​രി​പ്പാ​ട് വ​രെ​യു​ള്ള ഡി​സ്ട്രി​ക്റ്റ് 318 എ​യ്ക്കു വേ​ണ്ടി 10 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​നും് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ കെ​ടു​തി​ക​ൾ കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ച്ച​ത് പ​രി​ഗ​ണി​ച്ച് ഹ​രി​പ്പാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് 10 വീ​ടു​ക​ളും നി​ർ​മി​ക്കാ​ൻ അ​നു​വാ​ദം ല​ഭി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട താ​റാ​വ് ക​ർ​ഷ​ക​ന്‍റെ വി​ധ​വ​യാ​യ വ​സ​ന്ത​കു​മാ​രി​യു​ടേ​ത് ഉ​ൾപ്പെടെ​യു​ള്ള 10 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഹ​രി​പ്പാ​ട് ല​യ​ണ്‍​സ് ക്ല​ബ് ഏ​റ്റെ​ടു​ക്കു​ക​യും ഏ​ഴു​വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​യും ചെ​യ്തു.
പൂ​ർ​ത്തീക​രി​ച്ച ഏ​ഴു​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് 24ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഹ​രി​പ്പാ​ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ഹാ​ളി​ൽ ന​ട​ക്കു​ന്ന​ത്. ഡോ. ​എ. ജി. ​രാ​ജേ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​നാ​കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​യ​ണ്‍​സ് ക്ല​ബ്സ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ വി.​പി. ന​ന്ദ​കു​മാ​ർ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും.