കോ​വി​ഡിലും അ​ന്നം മു​ട​ക്കാ​തെ ത​ങ്കി സു​വി​ശേ​ഷ മു​ന്ന​ണി
Thursday, January 21, 2021 10:46 PM IST
ചേ​ർ​ത്ത​ല: ആ​തു​രാ​ല​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി ത​ങ്കി സു​വി​ശേ​ഷ മു​ന്ന​ണി പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടു. ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലെ സു​വി​ശേ​ഷ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഗ​വ. ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ലും സൗ​ജ​ന്യ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​ർ​ത്തേ​ണ്ടി​വ​ന്നെ​ങ്കി​ലും അ​രി​യും ധാ​ന്യ​ങ്ങ​ളും ന​ല്കി​യി​രു​ന്നു. ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന അ​രി​യും ധാ​ന്യ​ങ്ങ​ളും അ​വി​ടെ​ത്ത​ന്നെ പാ​കം ചെ​യ്ത് രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ന​ല്കു​ന്നു. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു.

ത​ങ്കി​ പള്ളി വി​കാ​രി ഫാ.​ ടോ​മി പ​ന​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​നീ​ഷ്, ഹോ​സ്പി​റ്റ​ൽ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫ്രാ​ൻ​സി​സ് പൊ​ക്ക​ത്തെ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.