സ്കൂ​ൾ വാ​ർ​ഷി​കം ഇ​ന്ന്
Thursday, January 21, 2021 10:46 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 126-ാമ​ത് വാ​ർ​ഷി​കം സെ​ന്‍റ് അ​ലോ​ഷ്യ​സ് മി​നി​ഹാ​ളി​ൽ ഇ​ന്നു ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന പരിപാ ടി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ ഉദ്ഘാടനം ചെയ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ.​കെ. നൗ​ഫ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യി​ൻ മാ​ത്യു പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. പ്രി​ൻ​സി​പ്പൽ മാ​ത്തു​ക്കു​ട്ടി വ​ർ​ഗീ​സ് മാ​സ്റ്റ​ർ അ​ലോ​ഷ്യ​സ് പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കും. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ടോം ​ജെ. കൂ​ട്ട​ക്ക​ര, ജോ​സ് ജെ. ​വെ​ട്ടി​യി​ൽ, ജോ​സ് ജെ. ​തോ​മ​സ്, ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ്മാ​താ പ്രി​ൻ​സി​പ്പൽ സി​ൽ​ജോ സി. ​ക​ണ്ട​ത്തി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മാ​ത്യു, ജെ​സ്റ്റി​ൻ വി. ​ജോ​സ​ഫ്, ടോ​ബി​ൻ തോ​മ​സ്, ഷി​ന്‍റോണ്‍ അ​ന്ന ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പൊ​ഴി​മു​ഖ​ത്ത് വെ​ള്ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്ത് വെ​ള്ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു.​ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ മാ​ലേ​പ്പ​റ​ന്പി​ൽ തോ​മ​സ്-ലീ​ലാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​ബി​ൻ(24) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​ത്രി പ​ത്തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ​താ​ണ് യു​വാ​വ്. പൊ​ഴി​മു​ഖ​ത്ത് വ​ല​വീ​ശു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​രു മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.