ആ​ല​പ്പു​ഴ ബൈ​പാ​സ് ഉദ്ഘാ‌ടനം 28ന്
Thursday, January 21, 2021 10:43 PM IST
ആ​ല​പ്പു​ഴ: അ​ര​നൂ​റ്റാ​ണ്ടു കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ആ​ല​പ്പു​ഴ ബൈ​പാ​സ് നാ​ടി​നു സ​മ​ർ​പ്പി​ക്കു​ന്നു. 28ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ​ ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്നാ​ണ് ബൈപാസ് നാ​ടി​നു സ​മ​ർ​പ്പി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, ആ​ല​പ്പു​ഴ എം​പി എ.​എം. ആ​രി​ഫ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.
ക​ഴി​ഞ്ഞ ന​വം​ബ​ർ 20ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​ന​ത്തി​ന് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​ള്ള ക​ത്ത് കേ​ന്ദ്രസ​ർ​ക്കാ​രി​ൽ നി​ന്നും വ​ന്നി​രു​ന്നു. ര​ണ്ടു​മാ​സം സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​ത്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​സൗ​ക​ര്യ​മാ​യ​തി​നാ​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി സ​മ​ർ​പ്പ​ണ​ത്തി​നു വ​രു​ന്ന​ത്. 6.8 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണ് ആ​ല​പ്പു​ഴ ബൈ​പാ​സി​ന്. അ​തി​ൽ 4.8 കി​ലോ​മീ​റ്റ​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യാ​ണ്. ബീ​ച്ചി​ന്‍റെ മു​ക​ളി​ൽ കൂ​ടി പോ​കു​ന്ന ആ​ദ്യ​ത്തെ മേ​ൽ​പ്പാ​ലം കൂ​ടി​യാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ത്.
ക​ള​ർ​കോ​ട്, കൊ​മ്മാ​ടി ജം​ഗ്ഷ​നു​ക​ൾ മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ലം സൗ​ന്ദ​ര്യ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. 408 വി​ള​ക്കു​ക​ളാ​ണ് ബൈ​പാ​സി​ലു​ള്ള​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ 172 കോ​ടി, സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 172 കോ​ടി അ​ങ്ങ​നെ 344 കോ​ടി​യാ​ണ് ആ​കെ അ​ട​ങ്ക​ൽ. കൂ​ടാ​തെ റെ​യി​ൽ​വേ​ക്ക് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​ഴു​കോ​ടി കെ​ട്ടി​വ​ച്ചു. അ​ത​ട​ക്കം സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 172 കോ​ടി​ക്ക് പു​റ​മേ 25 കോ​ടി ചെ​ല​വ​ഴി​ച്ചു. നി​ർ​മാ​ണം പൂ​ർ​ണ​മാ​യും സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് നി​ർ​വ​ഹി​ച്ച​ത്. അ​ടു​ത്ത മേ​യ് മാ​സ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പാ​ലം തു​റ​ക്കു​മെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. 100 വ​ർ​ഷം ഗ്യാ​ര​ന്‍റി​യു​ള്ള പാ​ല​മാ​യി​രി​ക്കും അ​ത്. ഇ. ​ശ്രീ​ധ​ര​നാ​ണ് അ​തി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചുമ​ത​ല.