ആലപ്പുഴ: ജീവനക്കാരേയും അധ്യാപകരേയും വഞ്ചിച്ച സംസ്ഥാന ബജറ്റിനെതിരേ സെറ്റോ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെപിഎസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ ടി.ഡി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്വീനർ പി.എ. ജോണ് ബോസ്കോ, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എം. സുനിൽ, ജില്ലാ സെക്രട്ടറി എൻ.എസ്. സന്തോഷ്, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ.എൻ. അശോക് കുമാർ, ജില്ലാ സെക്രട്ടറി സോണി പവേലിൽ, ബി. ബിജു, ടി.ജെ. എഡ്വേർഡ്, കെ. ഭരതൻ, അഞ്ജു ജഗദീഷ്, പി.എസ്. സുനിൽ എന്നിവർ പ്രസംഗിച്ചു.
ധർണ നടത്തി
ആലപ്പുഴ: ഇടതുസർക്കാർ ഫ്ലാറ്റിനു പകരം അഞ്ചുസെന്റ് ഭൂമി വാങ്ങാനുള്ള ധനസഹായവും വീടുവയ്ക്കാൻ എട്ടുലക്ഷം രൂപയും നൽകുക, സ്പെഷൽ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിച്ച് പട്ടികജാതിക്കാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തുക, പിൻവാതിൽ നിയമനം ലഭിച്ചവരെ പിരിച്ചുവിടുക, പട്ടികജാതിക്കാരടെ അഞ്ചുലക്ഷം വരെയുള്ള കടങ്ങൾ എഴുതിത്തള്ളുക, പട്ടികജാതി ഫണ്ട് ലാപ്സാക്കിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കുക, കർഷക പെൻഷൻ പ്രതിമാസം 2500 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ദളിത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ഡി. സുഗതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. സി. ബൈജു, മിഥുൻ മയൂരം, കമലാ വാസു, പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.