തുറവൂർ: അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ സാന്ത്വന പരിചരണത്തിന്റെ ഭാഗമായി പുത്തൻകാവിലെ ലീലയ്ക്കു മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി വീൽചെയർ സമ്മാനിച്ചു. അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് മനു സി. പുളിക്കൽ, സെക്രട്ടറി സലാം മാസ്റ്റർ, സിപിഎം അരൂർ ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. സാബു, ഡിസി അംഗം എം.പി. ഷിബു, തുറവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സുരേഷ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എ.യു. അനീഷ്, വാർഡ് മെംബർ മഞ്ജു രാമനാഥൻ എന്നിവർ പങ്കെടുത്തു.
വൈദ്യുതി മുടങ്ങും
ആലപ്പുഴ: ടൗണ്‍ സെക്്ഷനിലെ സെന്റ് ജോസഫ് കോളജ്, കോണ്‍വന്റ് പന്പ്, പാസ്പോർട്ട് ഓഫീസ്, കണ്ണൻവർക്കി പാലം, ഹനുമാൻ, മുഹമ്മദൻസ്, എസ്ബിഐ കളക്ടറേറ്റ്, വെസ്റ്റേണ്‍ ക്ലാസിക്, ട്രാഫിക് ഓഫീസ് എന്നി വിടങ്ങളിൽ ഇന്നുരാവിലെ എട്ടരമുതൽ അഞ്ചരവരെ വൈദ്യുതി മുടങ്ങും.
ചേർത്തല: വെസ്റ്റ് സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ മാടയ്ക്കൽ പള്ളി, അറക്കേവെളി, കുറ്റിക്കാട് ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നുരാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
അന്പലപ്പുഴ: സെക്ഷൻ പരിധിയിൽ വരുന്ന വളഞ്ഞവഴി 250, കുന്നക്കാട്, അൽഅമീൻ, തൈച്ചിറ, ശ്രീകുമാർ, മുരുക്കുവേലി, എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ഒന്പതുമുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.
തുറവൂർ: വയലാർ ഫെറി, സി.കെ. ചന്ദ്രപ്പൻ, നാഗംകുളങ്ങര ഫെറി, പൂതംവേലി, പുളിക്കൽ, രാമപ്രിയ, പാറയിൽ ഭാഗം ഇന്നുഒന്പതുമുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.