അ​ജ്ഞാ​ത​നെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, January 20, 2021 11:03 PM IST
പു​ന്ന​പ്ര: അ​ജ്ഞാ​ത​നെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. അ​റ​വു​കാ​ട് ക്ഷേ​ത്ര​ക്കു​ള​ത്തി​ലാ​ണ് അ​ജ്ഞാ​ത​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എട്ട​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.​ രാ​ത്രി ഏ​ഴോ​ടെ ഒ​രാ​ൾ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി ക്ഷേ​ത്രമൈ​താ​ന​ത്ത് വി​ശ്ര​മി​ച്ചി​രു​ന്ന​വ​ർ പ​റ​യു​ന്നു. വ​ള​രെ നേ​രം ക​ഴി​ഞ്ഞി​ട്ടും വ്യ​ക്തി തി​രി​ച്ചുപോ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മൈ​താ​ന​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ കു​ള​ത്തി​ന​രി​കെ​ച്ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ പൊ​ങ്ങിക്കിട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​ന്ന​പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സെ​പ്റ്റി​ക് ടാ​ങ്ക് ശു​ചി​യാ​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ര​യി​ൽ ഒ​രു ബ​ക്ക​റ്റും മ​ണ്‍​വെ​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ അ​നു​മോ​ദ​നം 26ന്

​ചേ​ർ​ത്ത​ല: വെ​ട്ട​യ്ക്ക​ൽ കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും പ​ട്ട​ണ​ക്കാ​ട് സ​ർ​വീ​സ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​നു​മോ​ദ​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും 26ന് ​ന​ട​ത്തും. കോ​നാ​ട്ടു​ശേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. പ​ട്ട​ണ​ക്കാ​ട്, ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​രെ​യും അ​നു​മോ​ദി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ഡി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.