കൃ​ഷി ഓ​ഫീ​സ​റി​ല്ല, സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Wednesday, January 20, 2021 11:03 PM IST
മാ​ന്നാ​ർ: കൃ​ഷി ഓ​ഫീ​സ​ർ ഇ​ല്ലാ​തെ മാ​ന്നാ​ർ കൃ​ഷി​ഭ​വ​ൻ മൂ​ന്നു മാ​സ​മാ​യി നി​ശ്ച​ലാ​വ​സ്ഥ​യി​ൽ. ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​രി​ൽനി​ന്നും യ​ഥാ​സ​മ​യം ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റും ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ല​ഭി​ക്കു​ന്നി​ല്ല. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ​യെ​ത്തി നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​ത്. ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടേ​ണ്ട ഈ ​സ​മ​യ​ത്ത് കൃ​ഷി ​ഓ​ഫീ​സ​ർ അ​വ​ധി​യി​ലാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച മു​ന്പ് പ​ക​രം ഓ​ഫീ​സ​റെ നി​യ​മി​ച്ച​താ​യി അ​റി​യു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​വും ഇ​വി​ടെ ചാ​ർ​ജ് ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ല. കൃ​ഷി ഓ​ഫീ​സ​ർ ഇ​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​ധി​കാ​രി​ക​ൾ മ​ന​സി​ലാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക സ​ഘ​ട​ന​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.