കൂ​ളിം​ഗ് ഫി​ലിം നി​രോ​ധ​നം: ആം​ബു​ല​ൻ​സു​ക​ളെ ഒ​ഴി​വാ​ക്ക​ണം
Wednesday, January 20, 2021 11:03 PM IST
ഹ​രി​പ്പാ​ട്: വാ​ഹ​ന​ങ്ങ​ളി​ലെ കൂ​ളിം​ഗ് ഫി​ലി​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽനി​ന്ന് ആം​ബു​ല​ൻ​സു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.
രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത ആ​ശു​പ​ത്രി​ക​ളി​ലെ പോ​ലെ ആം​ബു​ല​ൻ​സു​ക​ളി​ലും സം​ര​ക്ഷി​ക്ക​പ്പെ​ട​ണമെന്നാ​ണ് എ​ഒ​ഡി​എ​യു​ടെ നി​ല​പാ​ട്. ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ക്കു​ന്ന ഗ​ർ​ഭി​ണി​ക​ൾ, വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന മാ​ന​സി​ക ആ​സ്വാ​സ്ഥ്യ​മു​ള്ള​വ​ർ, കോ​ട്ട​ണ്‍ മാ​ത്രം പു​ത​ച്ചു കൊ​ണ്ടു പോ​കേ​ണ്ടിവ​രു​ന്ന തീ ​പൊ​ളലേറ്റവ​ർ, ഇ​സിജി ​ലീ​ഡ് ക​ണ​ക്ട് ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ മാ​റി​ടം വെ​ളി​വാ​കു​ന്ന രീ​തി​യി​ൽ പോ​കു​ന്ന ഹൃ​ദ്രോ​ഗി​ക​ൾ തു​ട​ങ്ങി രോ​ഗി​ക​ളു​ടെ അ​വ​സ്ഥ വെ​ളി​വാ​കു​ന്ന​ സാ​ഹ​ച​ര്യ​മാ​ണ് ആം​ബു​ല​ൻ​സു​ക​ളി​ലുള്ള​ത്.
രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി ആം​ബു​ല​ൻ​സു​ക​ളെ പ്ര​ത്യേ​ക കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു പോ​ളും ജി​ല്ലാ സെ​ക്ര​ട്ട​റി ശ്യാം ​പ​ള്ളി​പ്പാ​ടും ആ​വ​ശ്യ​പ്പെ​ട്ടു.