കോ​ഴി​ക​ളി​ലും പ​ക്ഷി​പ്പ​നി
Wednesday, January 20, 2021 11:00 PM IST
മ​ങ്കൊ​ന്പ്: താ​റാ​വു​ക​ൾ​ക്കു പി​ന്നാ​ലെ ആ​ല​പ്പു​ഴ കൈ​ന​ക​രി​യി​ൽ കോ​ഴി​ക​ളി​ലും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധ​യെത്തുട​ർ​ന്ന് ര​ണ്ടാ​ഴ്ച​യ്ക്കി​ടെ അ​റു​നൂ​റോ​ളം വ​ള​ർ​ത്തുപ​ക്ഷി​ക​ളാ​ണ് കൈ​ന​ക​രി​യി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി ച​ത്തൊ​ടു​ങ്ങി​യ​ത്. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെത്തുട​ർ​ന്ന് ഇ​ന്ന​ലെ വെ​റ്റ​റി​ന​റി, ആ​രോ​ഗ്യവ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കി. കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യത്ത് 10,11 വാ​ർ​ഡു​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്താം വാ​ർ​ഡി​ലെ ക​രി​ങ്ങാ​ട്ട് കെ.​സി. ആ​ന്‍റ​ണി (സോ​വി​ച്ച​ൻ) എ​ന്ന ക​ർ​ഷ​ക​ന്‍റെ നാ​ട​ൻ വ​ള​ർ​ത്തു കോ​ഴി​ക​ളാ​ണ് രോ​ഗം ബാ​ധി​ച്ചു ച​ത്തൊ​ടു​ങ്ങി​യ​ത്.

ര​ണ്ടാ​ഴ്ച മു​ന്പാ​ണ് വ​ള​ർ​ത്തു​കോ​ഴി​ക​ൾ ച​ത്തുതു​ട​ങ്ങി​യ​ത്. അ​വ​സാ​ന​ത്തെ ഒ​രു കോ​ഴി​യും ഇ​ന്ന​ലെ ച​ത്തു. രോ​ഗ​ബാ​ധ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെത്തുട​ർ​ന്ന് വി​വ​രം മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി. ഇ​വി​ടെ നി​ന്നെ​ടു​ത്ത സാ​ന്പി​ളു​ക​ൾ ഭോ​പ്പാ​ലി​ലെ ഹൈ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സ​സ് ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ച്ച​തി​ന്‍റെ ഫ​ലം എ​ത്തി​യ​തോ​ടെ​യാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ച്ച്5 എ​ൻ8 വി​ഭാ​ഗ​ത്തി​ൽപ്പെട്ട വൈ​റ​സ് ബാ​ധ​യാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​രി​ശോ​ധ​നാഫ​ലം വ​ന്ന​തോ​ടെ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത ര യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​ൽ രോ​ഗബാ​ധ സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ലെ പ​ക്ഷി​ക​ളെ കൊ​ന്നു​ന​ശി​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് കൈ​ന​ക​രി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ മേ​രി​ക്കു​ഞ്ഞ് സി. ​ക​രി​ക്കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തം​ഗ റാ​പ്പി​ഡ് റ​സ്പോ​ണ്‍​സ് ടീം ​രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്. ‌

ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ ആ​രം​ഭി​ച്ച ദൗ​ത്യം ആ​റേ​കാ​ലോ​ടെ പൂ​ർ​ത്തി​യാ​ക്കി. പോ​ലീ​സ്, റ​വ​ന്യു വ​കു​പ്പി​ലെ ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രും, ഒ​രു ലൈ​ഫ് സ്റ്റോ​ക്ക് ഇ​ൻ​സ്പ​ക്ട​റും, ഒ​രു അ​റ്റ​ന്‍റ​റും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. 305 താ​റാ​വു​ക​ൾ, 223 വ​ള​ർ​ത്തു കോ​ഴി​ക​ൾ, ര​ണ്ടു​പാ​ത്ത​ക​ൾ എ​ന്നി​വ​യെ​യാ​ണ് ഇ​ന്ന​ലെ സം​ഘം കൈാ​ന്നൊ​ടു​ക്കി​യ​തെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ മേ​രി​ക്കു​ഞ്ഞ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഇ​ന്നു നി​ശ്ചി​ത പ്ര​ദേ​ശ​ത്ത് സം​ഘം മോ​പ്പിം​ഗ് (ഇ​നി​യും പ​ക്ഷി​ക​ൾ അ​വ​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ടോ എ​ന്നു​ള്ള പ​രി​ശോ​ധ​ന) ന​ട​ത്തും. ഇ​ങ്ങ​നെ ക​ണ്ടെ​ത്തു​ന്ന​വ​യെ​യും ന​ശി​പ്പി​ക്കും. ഇ​തി​നു​ശേ​ഷം പ്ര​ദേ​ശ​ത്ത് സാ​നി​ട്ടേ​ഷ​ൻ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സം​ഘം അ​റി​യി​ച്ചു.