അ​നു​മ​തി​യി​ല്ലാ​തെ പാ​ട​ത്ത് താ​റാ​വു​ക​ളെ ഇ​റ​ക്കി​യെ​ന്നു പ​രാ​തി
Tuesday, January 19, 2021 10:43 PM IST
അ​ന്പ​ല​പ്പു​ഴ: പാ​ട​ശേ​ഖ​രസ​മി​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ പാ​ട​ത്ത് താ​റാ​വു​ക​ളെ ഇ​റ​ക്കി​യെ​ന്ന് പ​രാ​തി. അ​തേ​സ​മ​യം ഇ​തു​സം​ബ​ന്ധി​ച്ച് പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പു​റ​ക്കാ​ട് അ​പ്പാ​ത്തി​ക്ക​രി പാ​ട​ശേ​ഖ​ര​ത്താ​ണ് അ​ന്പ​തി​നാ​യി​ര​ത്തോ​ളം താ​റാ​വു​ക​ളെ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. പു​റ​ക്കാ​ട്, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, അ​ന്പ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രു​ടെ താ​റാ​വു​ക​ളെ​യാ​ണ് പാ​ട​ശേ​ഖ​രസ​മി​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​റ​ക്കി​യ​തെ​ന്നാ​ണ് പ​രാ​തി.
പ​ക്ഷി​പ്പ​നി ബാ​ധ​യെത്തുട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക് പാ​ടശേ​ഖ​ര​ങ്ങ​ളി​ൽ താ​റാ​വു​ക​ളെ ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പു​റ​ക്കാ​ട് അ​പ്പാ​ത്തി​ക്ക​രി പാ​ട​ശേ​ഖ​ര​ത്ത് താ​റാ​വു​ക​ളെ ഇ​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​താ​റാ​വ് ക​ർ​ഷ​ക​ർ ജി​ല്ലാ മൃ​ഗസം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
ഈ ​മാ​സം എ​ട്ടി​നാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ക​ർ​ഷ​ക​ർ താ​റാ​വു​ക​ളെ പാ​ട​ത്തി​റ​ക്കി​യ​ത്. നി​ല​മു​ണ​ക്കി പാ​ടം അ​ടു​ത്ത കൃ​ഷി​ക്ക് ഒ​രു​ക്കു​ന്ന​തി​നി​ടെ താ​റാ​വ് ക​ർ​ഷ​ക​ർ പാ​ട​ത്ത് വെ​ള്ളം ക​യ​റ്റി താ​റാ​വു​ക​ളെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്പ​താം തീ​യ​തി നെ​ൽ​ക​ർ​ഷ​ക​ർ താ​റാ​വു​ക​ളെ നീ​ക്കം ചെ​യ്തു. ഇ​തി​നു ശേ​ഷ​മാ​ണ് താ​റാ​വ് ക​ർ​ഷ​ക​ർ പ​രാ​തി​യു​മാ​യി മൃ​ഗസം​ര​ക്ഷ​ണ വ​കു​പ്പി​നെ സ​മീ​പി​ച്ച​ത്. ഈ ​നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്പ​ല​പ്പു​ഴ സി​ഐ​ക്കു ക​ത്തും കൈ​മാ​റി. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ പാ​ട​ത്ത് താ​റാ​വു​ക​ളെ​യി​റ​ക്കി കൃ​ഷി ത​ട​സ​പ്പെ​ടു​ത്തി​യ ക​ർ​ഷ​ക​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി​യിന്മേൽ പോ​ലീ​സ് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ, ക​ർ​ഷ​ക​നാ​യ ജോ​സു കു​ട്ടി എ​ന്നി​വ​ർ പ​റ​യു​ന്ന​ത്.
ഇ​പ്പോ​ൾ വെ​ള്ളം ക​യ​റ്റി​യി​ട്ട​തി​നാ​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം കൊ​യ്ത്തു ന​ട​ക്കു​ന്പോ​ൾ യ​ന്ത്രം ചെ​ളി​യി​ൽ പൂ​ണ്ടു പോ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഏ​ക്ക​റി​ന് മു​പ്പ​തി​നാ​യി​രം രൂ​പ വ​രെ ചെ​ല​വി​ട്ട് ന​ട​ത്തു​ന്ന കൃ​ഷി ഇ​ക്കാ​ര​ണ​ത്താ​ൽ വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.
പ​ക്ഷി​പ്പ​നി ബാ​ധി​ച്ച പ്ര​ദേ​ശ​ത്തെ താ​റാ​വു​ക​ളെ​യാ​ണ് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ പാ​ട​ശേ​ഖ​ര​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.